തലശ്ശേരി:(www.thalassserynews.in) സംസ്ഥാന യുവജന ക്ഷേമ ബോർഡും തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 2024 ഡിസംബർ 8 മുതൽ 29 വരെ നടത്തുന്ന കേരളോത്സവം ബ്ലോക്ക് തല ഉദ്ഘാടനം മുഴപ്പിലങ്ങാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ വെച്ച് ഷട്ടിൽ ബാഡ്മിൻറൺ മത്സരത്തോട് കൂടി തുടക്കം കുറിച്ചു. ജില്ലാപഞ്ചായത്ത് അംഗം കെ.വി ബിജു
ഉദ്ഘാടനം നിർവഹിച്ചു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസി. ടി. സജിത അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഭിഷേക് കുറുപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം ടി.വി റോജ, സന്തോഷ് കുമാർ, ബിനീഷ്, കെ.ടി ഫർസാന എന്നിവർ സംസാരിച്ചു.
Thalassery Block Panchayat - Block level Kerala Festival inaugurated