തലശേരി മണ്ണയാട് സഹകരണ ഫിസിയോ തെറാപ്പി, നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് ഗ്രാഡിയസ്ത 24ന്
വെള്ളിയാഴ്ച രാവിലെ തലശ്ശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ ആണ് പരിപാടി നടക്കുക. കേരള യൂണിവേഴ്സിറ്റിഓഫ് ഹെൽത്ത് സയൻസ് ഡീൻ ഡോ. കവിത രവി മുഖ്യാതിഥിയായി സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തലശേരി:(www.thalasserynews.in) രാവിലെ 10 ന് കേരള കോ-ഓപ് - ഹോസ്പിറ്റൽ ഫെഡറേഷൻ ചെയർമാൻ കെ.കെ.ലതിക അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റിഓഫ് ഹെൽത്ത് സയൻസ് ഡീൻ ഡോ. കവിത രവി മുഖ്യാതിഥിയായി സംബന്ധിക്കും.. സ്റ്റൂഡന്റ്സ് ഡീൻ ഡോ.വി.വി.ഉണ്ണികൃഷ്ണൻ, യേനപ്പോയ റിസർച്ച് സെന്റർ ഡയറക്ടർ ഡോ.പി.ഡി. രേഖ എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുക്കും.
സഹകരണ കോളേജ് പ്രിൻസിപ്പൽ പ്രൊ.വി.ടി. സജി ബിരുദ ദാന പ്രഖ്യാപനവും ബിരുദ ധാരികളായ വിദ്യാർത്ഥികൾക്കുള്ള സന്ദേശവും നൽകും..
ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി, മാസ്റ്റർ ഓഫ് ഫിസിയോ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മെഡിക്കൽ മൈക്രോ ബയോളജി, ബി.എസ്.സി. മെഡിക്കൽ ബയോ കെമിസ്ട്രിഎന്നി കോഴ്സുകളിലായി പ്രതിവർഷം 145 വിദ്യാർത്ഥികൾ ബിരുദം നേടി പുറത്തിറങ്ങുണ്ടെന്ന് കോ-ഓപ് - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊ. വി.ടി. സജി, മാനേജിംഗ് ഡയറക്ടർ സി. മോഹനൻ, ഡവലപ്മെന്റ് ഓഫീസർ പ്രൊ. ജിജു ജനാർദ്ദനൻ, ഡിപാർട്ട്മെന്റ് തലവൻ പ്രൊ.വി. നിധിൻഷാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Graduation ceremony of Thalassery Mannayad Cooperative Physiotherapy and Nursing College students on Gradiyasta 24th