തലശ്ശേരി:(www.thalasserynews.in) തലശ്ശേരി സോഷ്യൽ വെൽഫെയർ ട്രസ്റ്റിന്റെ സംരഭമായി ധർമ്മടം പരിക്കടവ് റോഡിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട് എട്ടാം വർഷത്തിലേക്ക്.
സ്നേഹക്കൂട് വിപുലീകരണത്തിന്റെ ഭാഗമായി പാലിയേറ്റീവ് കെയർ ആശുപത്രിയും ഫിസിയോ തെറാപ്പി യൂണിറ്റ്, ഡയാലിസിസ് സെന്റർ എന്നിവ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽപ്രഖ്യപിച്ചു..
50 കിടക്കകളുള്ള പാലിയേറ്റീവ് കെയർ ആശുപത്രി പണിയാനുള്ള സ്ഥലം ഉദാരമനസ്കയായ ഒരു പ്രവാസിവീട്ടമ്മ ട്രസ്റ്റിനായി നൽകിക്കഴിഞ്ഞു. സമാന നിലയിൽ ഫിസിയോ തെറാപ്പി യൂണിറ്റിനും ഡയാലിസിസ് സെന്ററിനുമുള്ള സൌകര്യങ്ങളും ഒരുങ്ങി വരികയാണ്. പൊതു ജന സഹായവും സഹകരണവും അത്യന്താപേക്ഷിതമായ സംരഭത്തിന്റെ പൂർത്തീകരണത്തിനായി അടുത്ത മാസം (ജനവരി )12 ന് തലശ്ശേരിയിൽ സ്നേഹ സന്ധ്യയെന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിക്കും. ഹോളോവേ റോഡിലുള്ള സാൻ ജോസ് സ്കൂൾ മൈതാനിയിൽ നടത്തുന്ന അന്നേ ദിവസം വൈകിട്ട് 5.30 മുതൽ ആരംഭിക്കുന്ന സ്നേഹസന്ധ്യയിൽ പ്രമുഖ ഗായകരായ മധു ബാലകൃഷ്ണൻ, റിമി ടോമി, അരുൺ ഗോപൻ, സാഗരിക, സിനി വർഗ്ഗീസ് തുടങ്ങിയവർ ഗാനാലാപനം നടത്തും..ഗാനമേളയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. എം.പി. അരവിന്ദാക്ഷൻ, രവീന്ദ്രൻ പൊയിലൂർ, മേജർ പി.ഗോവിന്ദൻ,പി.വി. ലക്ഷ്മണൻ, പി.കെ. വസന്തൻ, കെ.എസ്. ശ്രീനിവാസൻ, സ്മൈലേഷ് വാച്ചാലി,സി.സി. ബസന്ത് എന്നിവർ വാർത്താ സമേളനത്തിൽ
Dharmadam's Love House enters its eighth year; Palliative Care Hospital and Dialysis Center to be opened.