ഡോ.വന്ദന ദാസിന്റെ കൊലപാതകം; പ്രതിക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

ഡോ.വന്ദന ദാസിന്റെ കൊലപാതകം; പ്രതിക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍
Dec 12, 2024 09:51 PM | By Rajina Sandeep

(www.thalasserynews.in)കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍.


സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.


സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള വ്യക്തിയാണ് സന്ദീപെന്നും മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കിയിരുന്ന ആളാണെന്നും അറിയിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.


ജാമ്യം അനുവദിച്ചാല്‍ പ്രതി ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


സന്ദീപിന് മാനസികനില പ്രശ്നമില്ലെന്ന് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകിയതായിട്ടാണ് വിവരം. സന്ദീപിന്‍റെ മാനസിക നിലയ്ക്ക് തകരാറില്ലെന്നാണ് റിപ്പോർട്ടിലെ പരാമർശം.


സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്. നാളെ സന്ദീപിന്റെ ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാനം സത്യവാങ്മൂലം സമർപ്പിച്ചത്.


മെയ്‌ 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.


ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യു പി സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തില്‍ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.

Dr. Vandana Das' murder; State government moves Supreme Court not to grant bail to accused

Next TV

Related Stories
ധർമ്മടത്തെ സ്നേഹക്കൂട് എട്ടാം വർഷത്തിലേക്ക് ; പാലിയേറ്റീവ് കെയർ ആശുപത്രിയും, ഡയാലിസിസ് സെൻ്ററും ആരംഭിക്കും.

Dec 12, 2024 09:03 PM

ധർമ്മടത്തെ സ്നേഹക്കൂട് എട്ടാം വർഷത്തിലേക്ക് ; പാലിയേറ്റീവ് കെയർ ആശുപത്രിയും, ഡയാലിസിസ് സെൻ്ററും ആരംഭിക്കും.

ധർമ്മടത്തെ സ്നേഹക്കൂട് എട്ടാം വർഷത്തിലേക്ക് ; പാലിയേറ്റീവ് കെയർ ആശുപത്രിയും, ഡയാലിസിസ് സെൻ്ററും ആരംഭിക്കും....

Read More >>
തലശേരി മണ്ണയാട് സഹകരണ ഫിസിയോ തെറാപ്പി, നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് ഗ്രാഡിയസ്ത 24ന്

Dec 12, 2024 08:56 PM

തലശേരി മണ്ണയാട് സഹകരണ ഫിസിയോ തെറാപ്പി, നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് ഗ്രാഡിയസ്ത 24ന്

തലശേരി മണ്ണയാട് സഹകരണ ഫിസിയോ തെറാപ്പി, നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് ഗ്രാഡിയസ്ത...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Dec 12, 2024 03:18 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി...

Read More >>
യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്

Dec 12, 2024 11:18 AM

യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്

യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ...

Read More >>
Top Stories










News Roundup