തളിപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാ​പനം; പരിശോധനയിൽ വെ​ള്ളത്തിൽ മ​ല​ത്തി​ന്റെ അം​ശം, പ്രതിരോധം ഊർജിതമാക്കാൻ ആ​ർ.​ഡി.​ഒ

തളിപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാ​പനം; പരിശോധനയിൽ വെ​ള്ളത്തിൽ  മ​ല​ത്തി​ന്റെ അം​ശം, പ്രതിരോധം ഊർജിതമാക്കാൻ ആ​ർ.​ഡി.​ഒ
Dec 28, 2024 11:43 AM | By Rajina Sandeep

(www.thalasserynews.in)മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ത​ളി​പ്പ​റ​മ്പ് ആ​ർ.​ഡി.​ഒ വി​ളി​ച്ചു ചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ആ​ർ.​ഡി.​ഒ​യു​ടെ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും വ്യാ​പാ​രി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ മേ​യി​ൽ ന​ഗ​ര​ത്തി​ലെ ഒ​രു വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്കും ഇ​വി​ട​ങ്ങ​ളി​ൽ എ​ത്തി​യ​വ​ർ​ക്കും മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ​മു​ച്ച​യ​ത്തി​ലെ കി​ണ​റി​ൽ രോ​ഗ​ത്തി​ന് കാ​ര​ണ​മാ​യ മാ​ലി​ന്യം ക​ണ്ടെ​ത്തി. ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി രോ​ഗ വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും വ്യാ​പി​ക്കു​ക​യു​മു​ണ്ടാ​യി.

ന​ഗ​ര​ത്തി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം ന​ട​ത്തി​യ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ വാ​ഹ​ന​ത്തി​ലെ ടാ​ങ്കി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച വെ​ള്ളം പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​ല​ത്തി​ന്റെ അം​ശം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​യു​ക​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു.

സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നും നി​ല​വി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​ണോ​യെ​ന്ന് വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​ണ് ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ത​ളി​പ്പ​റ​മ്പ് ആ​ർ.​ഡി.​ഒ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്.

ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ, ത​ഹ​സി​ൽ​ദാ​ർ, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി, ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി. ക​മീ​ഷ​ണ​ർ, വാ​ട്ട​ർ അ​തോ​റി​റ്റി, ത​ദ്ദേ​ശ വ​കു​പ്പ് ജോ. ​ഡ​യ​റ​ക്ട​ർ, വ്യാ​പാ​രി, ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റാ​റ​ന്റ് സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു

Jaundice outbreak in Thaliparambi; Tests reveal traces of feces in water, RDO to intensify prevention

Next TV

Related Stories
മന്‍മോഹന്‍ സിങ്ങിന് ആദരവോടെ യാത്രാമൊഴിയേകി രാജ്യം ;  അന്ത്യവിശ്രമം നി​ഗംബോധ് ഘട്ടിൽ

Dec 28, 2024 06:34 PM

മന്‍മോഹന്‍ സിങ്ങിന് ആദരവോടെ യാത്രാമൊഴിയേകി രാജ്യം ; അന്ത്യവിശ്രമം നി​ഗംബോധ് ഘട്ടിൽ

മന്‍മോഹന്‍ സിങ്ങിന് ആദരവോടെ യാത്രാമൊഴിയേകി രാജ്യം ; അന്ത്യവിശ്രമം നി​ഗംബോധ് ഘട്ടിൽ...

Read More >>
പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഇന്ന് വിധി ; സിപിഎം നേതാക്കളടക്കം 24 പേർ പ്രതികൾ

Dec 28, 2024 09:08 AM

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഇന്ന് വിധി ; സിപിഎം നേതാക്കളടക്കം 24 പേർ പ്രതികൾ

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഇന്ന് വിധി ; സിപിഎം നേതാക്കളടക്കം 24 പേർ...

Read More >>
ആരിഫ് മുഹമ്മദ് ഖാന് നാളെ രാജ്ഭവനിൽ  യാത്രയയപ്പ് ; പുതിയ കേരള ഗവ‍ർണർ പുതുവത്സര ദിനത്തിൽ സംസ്ഥാനത്തെത്തും

Dec 27, 2024 08:18 PM

ആരിഫ് മുഹമ്മദ് ഖാന് നാളെ രാജ്ഭവനിൽ യാത്രയയപ്പ് ; പുതിയ കേരള ഗവ‍ർണർ പുതുവത്സര ദിനത്തിൽ സംസ്ഥാനത്തെത്തും

ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; പുതിയ കേരള ഗവ‍ർണർ പുതുവത്സര ദിനത്തിൽ...

Read More >>
തലശേരി കടൽ പാലത്തിനു സമീപത്തെ വിവിധ ലോഡ്ജുകളിൽ പൊലീസിൻ്റെയും, ആരോഗ്യ വകുപ്പിൻ്റെയും പരിശോധന ; വൃത്തിഹീനമായ ലോഡ്ജുകൾക്ക് നോട്ടീസ്

Dec 27, 2024 04:17 PM

തലശേരി കടൽ പാലത്തിനു സമീപത്തെ വിവിധ ലോഡ്ജുകളിൽ പൊലീസിൻ്റെയും, ആരോഗ്യ വകുപ്പിൻ്റെയും പരിശോധന ; വൃത്തിഹീനമായ ലോഡ്ജുകൾക്ക് നോട്ടീസ്

തലശേരി കടൽ പാലത്തിനു സമീപത്തെ വിവിധ ലോഡ്ജുകളിൽ പൊലീസിൻ്റെയും, ആരോഗ്യ വകുപ്പിൻ്റെയും പരിശോധന...

Read More >>
മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി: സംസ്കാരം നാളെ; രാജ്യത്ത് 7 ദിവസം ദുഃഖാചരണം

Dec 27, 2024 01:47 PM

മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി: സംസ്കാരം നാളെ; രാജ്യത്ത് 7 ദിവസം ദുഃഖാചരണം

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി....

Read More >>
രൂപമാറ്റം വരുത്തി നവകേരള ബസ് വീണ്ടും നിരത്തിലേക്ക്

Dec 27, 2024 01:11 PM

രൂപമാറ്റം വരുത്തി നവകേരള ബസ് വീണ്ടും നിരത്തിലേക്ക്

രൂപമാറ്റം വരുത്തി നവകേരള ബസ് വീണ്ടും...

Read More >>
Top Stories

News Roundup