വിദ്യാർഥികൾ തമ്മിൽ സംഘർഷം; പ്ലസ് ടു വിദ്യാർഥിക്ക് കുത്തേറ്റു

വിദ്യാർഥികൾ തമ്മിൽ സംഘർഷം; പ്ലസ് ടു വിദ്യാർഥിക്ക് കുത്തേറ്റു
Jan 4, 2025 09:48 PM | By Rajina Sandeep

(www.thalasserynews.in)പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. പ്ലസ് ടു വിദ്യാര്‍ഥി അസ്‌ലമിനു കുത്തേറ്റു.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അസ്‍ലം ഗുരുതരാവസ്ഥയിലാണ്.

കത്തി ശ്വാസകോശം തുളച്ചുകയറി. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അക്രമിച്ചത്.

പൂവച്ചല്‍ ബാങ്ക് നട ജംക്ഷനിൽ ഉച്ചയോടെ ആയിരുന്നു സംഭവം. ഒരുമാസം മുൻപ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

അന്ന് പ്രിന്‍സിപ്പലിനും പിടിഎ പ്രസിഡന്റിനും പരുക്കേറ്റിരുന്നു. അന്നത്തെ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഈ സംഭവം എന്നാണ് പൊലീസ് പറയുന്നത്.

സംഘര്‍ഷം തടയാനെത്തിയ പ്രിന്‍സിപ്പല്‍ പ്രിയയെ വിദ്യാര്‍ഥികള്‍ കസേര ചുറ്റിയാണ് അടിച്ചത്. തലയ്ക്കു പരുക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തുടര്‍ന്ന് 18 വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. 20 വിദ്യാര്‍ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസുമെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നത്തെ അതിദാരുണമായ സംഭവം.

Clashes between students; Plus Two student stabbed

Next TV

Related Stories
സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന്  നേരിയ മഴയ്ക്ക് സാധ്യത

Jan 6, 2025 02:28 PM

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക്...

Read More >>
ഫിസിക്സ് ഫെസ്റ്റിന് അടിമുടി ഒരുങ്ങി ബ്രണ്ണൻ കോളേജ്

Jan 6, 2025 11:38 AM

ഫിസിക്സ് ഫെസ്റ്റിന് അടിമുടി ഒരുങ്ങി ബ്രണ്ണൻ കോളേജ്

ഫിസിക്സ് ഫെസ്റ്റിന് അടിമുടി ഒരുങ്ങി ബ്രണ്ണൻ...

Read More >>
ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം

Jan 6, 2025 09:29 AM

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന്...

Read More >>
പെരിയ കേസിൽ കുറ്റവാളികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ നടപടി പുന:പരിശോധിക്കണം ; പരാതി നൽകാൻ ഒരുങ്ങി കുടുംബങ്ങൾ

Jan 6, 2025 08:39 AM

പെരിയ കേസിൽ കുറ്റവാളികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ നടപടി പുന:പരിശോധിക്കണം ; പരാതി നൽകാൻ ഒരുങ്ങി കുടുംബങ്ങൾ

പെരിയ കേസിലെ കുറ്റവാളികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ നടപടി; പരാതി നൽകാൻ ഒരുങ്ങി...

Read More >>
തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ 4 ; എത്യോപ്യയിൽ നിന്നുള്ള  വാഷേ തെബേജെ കിനാറ്റോയും, വനിതാ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള  റീബ അന്നയും ജേതാക്കൾ

Jan 5, 2025 08:18 PM

തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ 4 ; എത്യോപ്യയിൽ നിന്നുള്ള വാഷേ തെബേജെ കിനാറ്റോയും, വനിതാ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള റീബ അന്നയും ജേതാക്കൾ

എത്യോപ്യയിൽ നിന്നുള്ള വാഷേ തെബേജെ കിനാറ്റോയും, വനിതാ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള റീബ അന്നയും...

Read More >>
പെരിയ ഇരട്ടകൊലക്കേസിൽ ശിക്ഷിക്കപ്പെട്ട  കുറ്റവാളികളെ കണ്ണൂരിലേയ്ക്ക് മാറ്റി

Jan 5, 2025 08:15 PM

പെരിയ ഇരട്ടകൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ കണ്ണൂരിലേയ്ക്ക് മാറ്റി

പെരിയ ഇരട്ടകൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ കണ്ണൂരിലേയ്ക്ക് മാറ്റി ...

Read More >>
Top Stories