തലശേരി:(www.thalasserynews.in) തലശേരിയിലെ പൈതൃക സ്‌മാരകങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുന്ന തലശേരി ഹെറിറ്റേജ് റൺ സീസൺ നാല് ഞായറാഴ്ച.
വിജയികളെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപവീതമുള്ള ക്യാഷ് പ്രൈസാണ്. 21 കിലോമീറ്റർ റണ്ണിൽ രണ്ടാമത് എത്തുന്ന സ്ത്രീ-പുരുഷന്മാ ർക്ക് അരലക്ഷം രൂപ വീതവും മൂന്നാമതെത്തുന്നവർക്ക് കാൽലക്ഷം വീതവും സമ്മാനത്തുക നൽകും. വിവിധ കാറ്റഗറികളിൽ റൺ പൂർത്തിയാക്കുന്നവർക്ക് 5000 രൂപ വീതം ക്യാഷ് പ്രൈസ് നൽകും. തലശേരിയുടെ പൈതൃക സ്‌മാരകങ്ങൾ സ്പർശിച്ചുള്ള ഏറ്റവും വലിയ ഓട്ടത്തിൽ വിദേശികളടക്കം പങ്കെടുക്കും.
ഹെറിറ്റേജ് റൺ ഒരുക്കങ്ങൾ സ്പീക്കർ എ എൻ ഷംസീറിന്റെ സാന്നിധ്യത്തിൽ യോഗം ചേർന്നു. തലശേരി വിആർ കൃഷ്ണയ്യർ മുനിസിപ്പൽ സ്റ്റേഡിയത്തിൽനിന്ന് രാവിലെ ആറിന് മത്സരം ഫ്ളാഗ് ഓഫ് ചെയ്യും. ഹെറിറ്റേജ് റൺ കടന്നുപോവുന്ന വഴിയിൽ മാർഗനിർദേശം നൽകാൻ 500 എൻഎസ്എസ് വളന്റിയർമാരെ വിന്യസിക്കും.
Thalassery Heritage Run Season 4 tomorrow; Huge cash prize awaits the winners