തിരുവനന്തപുരം: (www.thalasserynews.in)അനധികൃതമായി സാമൂഹിക പെൻഷൻ കൈപ്പറ്റിയ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പൊതുമരാമത്തു വകുപ്പിലെ 31 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇവർ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കും. വകുപ്പിൽ 47 പേരാണ് അനധികൃതമായി പെൻഷൻ വാങ്ങിയത്. ഇതിൽ 15 പേർ വിവിധ വകുപ്പുകളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുകയാണ്. ഒരാൾ ജോലിയിൽ നിന്നു വിരമിച്ചു.
വകുപ്പുതല നടപടി സ്വീകരിച്ചു വരുന്നതിനാൽ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ പുറത്തു വിടാൻ കഴിയില്ലെന്നാണ് ധന വകുപ്പ് വ്യക്തമാക്കുന്നത്. 1500 ൽ അധികം പേർ ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെന്നു ധന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
Action taken in welfare pension fraud; 31 officials suspended, amount to be recovered with interest