(www.thalasserynews.in)പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒൻപതു പേരെ കണ്ണൂരിലേയ്ക്ക് മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കുറ്റവാളികളായ രഞ്ജിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്.
ഇന്ന് രാവിലെ 8.15 ന് വിയ്യൂരിൽ നിന്ന് കുറ്റവാളികളെ കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. കോടതി നിർദേശപ്രകാരമാണ് മാറ്റിയതെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം സി.ബി.ഐ കോടതി ശിക്ഷ വിധിച്ചിരുന്നു.
Convicted criminals in Periya double murder case transferred to Kannur