ഇന്ദിരാഗാന്ധി ആശുപത്രിയുടെ ഭരണസമിതി അംഗത്വത്തിൽ നിന്നും അഡ്വ. സി.ടി സജിത്തിനെ ഒഴിവാക്കിയ ഭരണസമിതി തീരുമാനവും, പകരം ഡോക്ടർ രഞ്ജിത്ത് രാമകൃഷ്ണനെ ഭരണസമിതിയിലെടുത്ത തീരുമാനവും

ജോയിൻറ് രജിസ്ട്രാർ ജനറൽ റദ്ദാക്കി.
10- 10 - 2024ന് ചേർന്ന ഭരണ സമിതി യോഗത്തിലാണ് അഡ്വ.സി.ടി സജിത്തിനെ പുറത്താക്കുന്നത്. എന്നാൽ ഈ കാര്യം അജണ്ടയിൽ ഉൾപ്പെടുത്തുകയൊ,
അംഗത്തിൽ നിന്നും വിശദീകരണം തേടുകയൊ ചെയ്തില്ലെന്നും ഇത് സഹകരണ ചട്ടങ്ങൾക്കും, നിയമാവലിക്കും എതിരാണെന്നും കാണിച്ച് തിരുവങ്ങാട് ശ്രീരാം നിവാസിൽ സി.ടി സജിത്ത് പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ഭരണ സമിതി അംഗങ്ങളെ
ജോയിൻറ് രജിസ്ട്രാർ ഓഫീസിലേക്ക് വിളിപ്പിച്ചെങ്കിലും മറുപടി ഉണ്ടായില്ല.
സഹകരണ നിയമത്തിനും, ചട്ടത്തിലും, സംഘം നിയമാവലിക്കുമെതിരെ
ഭരണസമിതി പ്രവർത്തിച്ചെന്ന്
ജോയിൻ്റ് രജിസ്ട്രാർ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനങ്ങൾ റദ്ദാക്കിയത്.
സജിത്തിനെ പുറത്താക്കിയ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുമ്പോഴാണ് 29 - 11 - 2024ൽ ഡോക്ടർ രഞ്ജിത്ത് രാമകൃഷ്ണനെ ഭരണസമിതിയിൽ ഉൾപ്പെടുത്തുന്നത്.
മൂന്നാഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് ജോയിൻ്റ് രജിസ്ട്രാർ അഡ്വ.സി.ടി സജിത്തിനെ ഭരണ സമിതിയിൽ നിന്നും പുറത്താക്കിയതും, പകരം ഡോ.രഞ്ജിത്ത് രാമകൃഷ്ണനെ ഭരണ സമിതിയിൽ ഉൾപ്പെടുത്തിയതുമായ രണ്ട് തീരുമാനങ്ങളും റദ്ദാക്കിയത്.
Another twist at Indira Gandhi Cooperative Hospital; The joint registrar general canceled the removal of Adv.CT Sajith from the governing body and the appointment of Dr.Ranjith Ramakrishnan in his place