Jan 15, 2025 09:50 PM

തലശ്ശേരി:(www.thalasserynews.in) മാഹിയിൽ മോഷണം. പിന്നിൽ കേരളത്തിൽ നിന്ന് എത്തിയ മോഷ്ടാകളെന്ന് സൂചന.

മാഹി ഈസ്റ്റ്‌ പള്ളൂർ പഴയ ഇ.എസ്.ഐക്ക് സമീപം പി.കെ.വൈഷ്ണവ് മനോജിൻ്റെ ഹിതം വീട്ടിലാണ് മോഷണം നടന്നത്. 12,000 രൂപയും ഒരു ഗ്രാം തൂക്കം വരുന്ന സ്വർണ

ലോക്കറ്റും കവർച്ച നടത്തി.

വീട് പൂട്ടി

ഭാര്യയുടെ വീട്ടിൽ പോയ സമയത്താണ് മോഷ്ടാക്കൾ

മുൻവശത്തെ വാതിലും പിറകുവശത്തെ ഗ്രിൽസും തകർത്ത് 

കവർച്ച നടത്തിയത്. കേരള പൊലീസിൻ്റെ സഹായത്തോടെയുള്ള ഡോഗ് സ്ക്വാഡ് ബൈപാസ് റോഡ് വരെ ഓടി. സി.സി ടി.വിക്യാമറ പരി

ശോധിക്കുന്നതിന് ക്രൈം സ്ക്വാഡിനെ ചുമതലപ്പെടുത്തിയതായി പള്ളൂർ പൊലീസ് അറിയിച്ചു.പെരിങ്ങാടി കേന്ദ്രീകരിച്ചുള്ള വൻപോക്കറ്റടി സംഘം പ്രവർത്തിക്കുന്നതായി വിവവരം ഉണ്ടായിരുന്നു. രാമനാട്ടുകര സ്വദേശിയുടെ നേതൃത്വത്തിലാണ് ഈ മോഷണങ്ങൾ നടക്കുന്നത്. എന്നാൽ പ്രതിയെ പിടികൂടാനും സാധിക്കുന്നില്ല. മുഴപ്പിലാങ്ങാട് മാഹി ബൈപ്പാസിലെ സിഗ്നൽ സംവിധാനത്തിൻ്റെ ബെറ്ററികളും കളവുപോയിരുന്നു.ഇതിന് പിന്നിൽ ഈ സംഘമാണെന്നാണ് പോലീസ് കരുതുന്നത്.

Robbery at home in Mahe; Thieves from Kerala suspected to be behind it

Next TV

Top Stories