കേരളത്തിലെ നമ്പർ വൺ സ്റ്റേഷൻ ; കേക്ക് മുറിച്ചാഘോഷിച്ച് തലശേരിയിലെ പൊലീസുകാർ

കേരളത്തിലെ നമ്പർ വൺ സ്റ്റേഷൻ ; കേക്ക് മുറിച്ചാഘോഷിച്ച് തലശേരിയിലെ പൊലീസുകാർ
Jan 17, 2025 03:38 PM | By Rajina Sandeep

(www.thalasserynews.in)കർത്തവ്യ നിർവ്വഹണത്തിൽ സംസ്ഥാനത്ത് നമ്പർ വൺ സ്ഥാനം കരസ്ഥ മാക്കിയതിന്റെ സന്തോഷം ഇന്നലെ സ്റ്റേഷ നിൽ കേക്ക് മുറിച്ച് സേനാംഗങ്ങൾ ആഘോ ഷിച്ചു.

കേരളത്തിലെ മികച്ച പൊലീസ് സ്‌റ്റേ ഷനുള്ള 2023-ലെ മുഖ്യമന്ത്രിയുടെ ട്രോഫി യാണ് തലശേരി പൊലീസ് സ്വന്തമാക്കിയത്.. അന്വേഷണ മികവ് പരാതി പരിഹാരം, കുറ്റ കൃത്യങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ, കേസുകൾ, ഗ്രീൻ പ്രോട്ടോക്കോൾ തുടങ്ങി പോ ലീസിന്റെ സമസ്‌ത മേഖലയെയും രാപകൽ സജീവമാക്കിയ ജനകീയതയാണ് പുരസ്‌കാര നേട്ടത്തിന് വഴിയൊരുക്കിയത്.ക്രമസമാധാന വിഭാഗം എഡിജിപിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

ബിനു തോമ സാണ് നിലവിൽ ഇൻസ്പെക്‌ടർ. ബ്രിട്ടീഷ് ഭ രണകാലത്ത് മദ്രാസ് സർക്കാരിന്റെ ഉത്തരവ് പ്രകാരം 1899ലാണ് പഴയ ബസ് സ്റ്റാന്റിൽ പട്ട ണ നടുവിലുള്ള ഇരു നില ഓടിട്ട കെട്ടിടത്തിൽ തലശ്ശേരി സ്‌റ്റേഷൻ ആദ്യമായി പ്രവർത്തന മാരംഭിച്ചത്.

വസന്തത്തിൻ്റെ ഇടി മുഴക്കം എന്ന് വിശേഷിപ്പിക്കപ്പെട്ട ആദ്യ നക് സൽ ആക്രമണം നടന്ന സ്റ്റേഷൻ എന്ന ഖ്യാതിയും തലശ്ശേരി സ്റ്റേഷൻ്റെ ഇന്ന ലെകളിലുണ്ട്. 1984-ൽ സ്റ്റേഷൻ പ്രവർത്തനം സ്റ്റേഡിയത്തിന് സമീപമുള്ള സ്വ ന്തം കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറി. നേരത്തെ ടൌൺ പോലീസ് സ്റ്റേ ഷൻ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിൽ ഇപ്പോൾ ട്രാഫിക് യൂണിറ്റാണ് പ്രവർ ത്തിക്കുന്നത്.

പഴയ സ്‌റ്റേഷൻ കെട്ടിടം പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി നവീ കരിക്കുകയും ചെയ്ത‌ിരുന്നു. സർക്കിൾ ഇൻസ്പെക്‌ടർ ഉൾപ്പടെ 91 ഉദ്യോഗസ്ഥ രാണ് സ്‌റ്റേഷൻ്റെ അംഗബലം. ഇപ്പോൾ മൂന്ന് എസ്‌ഐമാർ ഉൾപ്പടെ 79 ഉദ്യോഗ സ്ഥരാണുള്ളത്. തലശേരി, തിരുവങ്ങാട്, എരഞ്ഞോളി വില്ലേജുകളാണ് ‌സ്റ്റേഷ ന്റെ അധികാര പരിധി.


ഹെൽപ്പ് ഡസ്ക്‌ക്, വിമൻ ഡസ്‌ക്, സീനിയർ സിറ്റിസൺ ഹെൽപ് ഡെസ്‌ക്, ജന മൈത്രി സംവിധാനം എന്നിവ ഇവിടെകുറ്റമറ്റ നിലയിൽ പ്രവർത്തിക്കുന്നു.-എം അനിൽ, ബിജു ആൻ്റണി എന്നിവരായിരുന്നു 2023ൽ ഇൻസ്പെക്ടർമാർ, മയക്ക്‌മ രുന്ന് ശൃംഖലയ്ക്കെതിരെ ശക്തമായ നടപടിയാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. പൊതുസ്ഥലത്ത് മയക്ക്‌മരുന്ന് ഉപയോഗിച്ചതിന് 254 കേസുകൾ 2023-ൽ രജിസ്‌റ്റർ ചെയ്തിട്ടുണ്ട്. കുറ്റകൃത്യം തടയാനുള്ള നടപടികളുടെ ഭാഗമായി 11 പ്രതികൾ ക്കെതിരെ കാപ്പ ചുമത്തി. 2023-ൽ റിപ്പോർട്ട് ചെയ്‌ത 8 കവർച്ചക്കേസുകളിൽ 13 പ്രതികളെ അറസ്റ്റ് ചെയ്തു‌. കൂടാതെ 1.75 കോടി രൂപയുടെ കള്ളപ്പണം പിടികൂടി ആദായവകുപ്പിന് കൈമാറി. പൊതുജനങ്ങൾക്ക് സഹായമെത്തിക്കു ന്നതിലും അവരുടെ പരാതികൾക്ക് സമയബന്ധിതമായി തീർപ്പുണ്ടാക്കുന്നതിലും സ്‌റ്റേഷൻ മാതൃകയാണ്.


പൊട്ടിത്തെറിച്ചു കത്തി പടരാൻ തീപ്പൊരി പോലും വേണ്ടാത്ത സാഹചര്യമുള്ള തലശ്ശേരിയിൽ സാമുദായിക കലാപത്തിൻ്റെ നിഴൽ പോലും വി ഴാതെ സംരക്ഷിച്ചു നിർത്തുന്ന പോലീസിൻ്റെ ജാഗ്രതയും പുരസ്‌കാര നേട്ടത്തിൻ്റെ നാൾവഴിയിലുണ്ട്

Kerala's number one station; Thalassery police officers celebrate by cutting cake

Next TV

Related Stories
തലശേരി ബൈപ്പാസിൽ ഡിവൈഡറിലിടിച്ച് കയറി ടാങ്കർ ലോറി ; ഡ്രൈവർക്ക് പരിക്ക്

Jul 18, 2025 04:29 PM

തലശേരി ബൈപ്പാസിൽ ഡിവൈഡറിലിടിച്ച് കയറി ടാങ്കർ ലോറി ; ഡ്രൈവർക്ക് പരിക്ക്

തലശേരി ബൈപ്പാസിൽ ഡിവൈഡറിലിടിച്ച് കയറി ടാങ്കർ ലോറി ; ഡ്രൈവർക്ക്...

Read More >>
അയോധ്യ മുതൽ ധനുഷ്കോടി വരെ ; രാമായണ യാത്രയുമായി ഇന്ത്യൻ റെയിൽവേ

Jul 18, 2025 06:43 AM

അയോധ്യ മുതൽ ധനുഷ്കോടി വരെ ; രാമായണ യാത്രയുമായി ഇന്ത്യൻ റെയിൽവേ

അയോധ്യ മുതൽ ധനുഷ്കോടി വരെ ; രാമായണ യാത്രയുമായി ഇന്ത്യൻ റെയിൽവേ...

Read More >>
തലശേരിയുടെ നാട്ടുഭാഷാ സൗന്ദര്യം 'ഒപ്പര'മാക്കി വിദ്യാർത്ഥികൾ ;കുട്ടികളുടെ ഗവേഷണ ഗ്രന്ഥം ഏറെ സന്തോഷിപ്പിക്കുന്നതാണെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ

Jul 17, 2025 03:12 PM

തലശേരിയുടെ നാട്ടുഭാഷാ സൗന്ദര്യം 'ഒപ്പര'മാക്കി വിദ്യാർത്ഥികൾ ;കുട്ടികളുടെ ഗവേഷണ ഗ്രന്ഥം ഏറെ സന്തോഷിപ്പിക്കുന്നതാണെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ

തലശേരിയുടെ നാട്ടുഭാഷാ സൗന്ദര്യം 'ഒപ്പര'മാക്കി വിദ്യാർത്ഥികൾ ;കുട്ടികളുടെ ഗവേഷണ ഗ്രന്ഥം ഏറെ സന്തോഷിപ്പിക്കുന്നതാണെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ...

Read More >>
തലശ്ശേരിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന  എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് എന്നിവ വിൽപ്പനക്ക് ;  രണ്ട് പേർ പോലീസ് പിടിയിൽ.

Jul 17, 2025 10:49 AM

തലശ്ശേരിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് എന്നിവ വിൽപ്പനക്ക് ; രണ്ട് പേർ പോലീസ് പിടിയിൽ.

തലശ്ശേരിയിൽ എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് എന്നിവ വിൽപ്പനക്ക് ; രണ്ട് പേർ പോലീസ്...

Read More >>
തലശേരിയിൽ തറവാട് വീടിൻ്റെ മേൽക്കൂര തകർന്നു ;  വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

Jul 16, 2025 03:43 PM

തലശേരിയിൽ തറവാട് വീടിൻ്റെ മേൽക്കൂര തകർന്നു ; വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

തലശേരിയിൽ തറവാട് വീടിൻ്റെ മേൽക്കൂര തകർന്നു ; വിളക്ക് കൊളുത്താനെത്തിയ ആൾക്ക്...

Read More >>
Top Stories










News Roundup






//Truevisionall