(www.thalasserynews.in)ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ രക്ഷപ്പെടുത്തിയത്.

ജെസിബി ഉപയോഗിച്ച് കിണർ പൊളിച്ച് വഴിയൊരുക്കിയാണ് ആനയെ കരക്കെത്തിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കാട്ടാന അകപ്പെട്ട കിണറിന്റെ ഉടമക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരുന്നു.
ഇന്ന് പുലർച്ചെ ഒരു മണിയോടെ വെറ്റിലപ്പാറ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. പ്രദേശത്ത് കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണ് കൃഷിയിടത്തിലെ കിണറ്റിൽ ആന വീണത്.
A wild elephant that fell into a well in Oorngattiri, Malappuram, was rescued.