
ഇരിട്ടി : ഇരിട്ടി കൂട്ടുപുഴ റോഡിൽ കല്ലുമുട്ടിയിൽ വഴിയോര ജ്യൂസ് കട നടത്തിവന്ന യുവതിയുടെ കൈ കരിമ്പിൻ ജ്യൂസ് മിഷ്യനുള്ളിൽ കുടുങ്ങി . കല്ലുമുട്ടി സ്വദേശി കല്ലേരിക്കരമ്മൽ ബാബുവിന്റെ ഭാര്യ മല്ലിക (44) ക്കാണ് പരിക്കേറ്റത് . ജ്യൂസ് നിർമ്മാണത്തിനിടയിൽ വിരലുകൾ മിഷ്യനുള്ളിൽ കുടുങ്ങി പോകുകയായിരുന്നു .
മിഷ്യനുള്ളിൽ കൈകുടിങ്ങിക്കിടന്ന് കരയുന്ന മല്ലികയെ കണ്ട് യാത്രക്കാരാണ് പോലീസിലും ഫയർ ഫോസിലും വിവരം അറിയിച്ചത് .
ഫയർ ഫോഴ്‌സ് എത്തി ജ്യൂസ് മിഷ്യൻ മുറിച്ചു മാറ്റിയാണ് മല്ലികയുടെ കൈ വെളിയിൽ എടുത്തത് . വേദനകൊണ്ട് പുളഞ്ഞ മല്ലികയുടെ കൈ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് മിഷ്യനിൽ നിന്നും വെളിയിൽ എടുത്തത് . കൈവിരലുകൾക്ക് ഗുരുതരമായി പരിക്ക് പറ്റിയ മല്ലികയെ ഇരട്ടിയുടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ മിംമ്‌സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇരിട്ടി അഗ്നിശമനസേനാ നിലയം അസി. ഓഫിസർമാരായ സി. ബൈജു, മെഹറൂഫ് വാഴോത്ത്, എൻ. ജി. അശോകൻ, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ എൻ.ജെ. അനു, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ മാരായ കെ. ധനീഷ്, എം. അരുൺ കുമാർ, ഹോംഗാർഡ് മാരായ പി.പി. വിനോയ്, സദാനന്ദൻ ആലക്കണ്ടി, പി.കെ. ധനേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
A young woman was injured after her hand got caught inside a sugarcane juice machine in Iritti.