കൊളശേരി :(www.thalasserynews.in)യോഗ എന്നത് ലോകമാകെ കത്തിപ്പടരുന്ന ഭാരതീയ സാംസ്കാരിക പരിച്ഛേദമാണെന്ന് കണ്ണൂർ എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. സി.പി സതീഷ്.

കൊളശേരി കാവുംഭാഗം ഭാസ്ക്കര റാവു സ്മാരക മന്ദിര വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സമാദാരണ സഭയും, അനുമോദന സദസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ രാജ്യങ്ങളിൽ പോലും യോഗക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജിംനേഷ്യങ്ങളൊക്കെ പൂട്ടി യോഗ സെൻ്ററുകൾ ആരംഭിക്കുകയാണ്. ലക്ഷക്കണക്കിന് യോഗാ സെൻ്ററുകൾ ഇത്തരത്തിൽ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ആഘോഷസമിതി പ്രസിഡണ്ട് എ.കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഉന്നത വിജയികളായ പി.അനുനന്ദ്, ഡി.അദ്വൈത, ആര്യദർഷിണി, വി.വി മാളവിക, കെ.ദേവനന്ദ എന്നിവരെയും, വിവിധ മേഖലകളിൽ പ്രശോഭിച്ച വ്യക്തിത്വങ്ങളായ കെ.എം ധർമ്മപാലൻ, ശശീന്ദ്രൻ, ശ്രുതി രമേഷ്, അഷിക സന്തോഷ് എന്നിവരെയും ഡോ. സി.പി സതീഷ് ഉപഹാരം നൽകി അനുമോദിച്ചു. പി.പി സുരേഷ് ബാബു സ്വാഗതവും, സോഹൻ ജഗൻ നന്ദിയും പറഞ്ഞു. തുടർന്ന് കണ്ണൂർ മെലഡീസിൻ്റെ മെഗാഷോ അരങ്ങേറി. ജനുവരി 12 മുതൽ ഫിബ്രവരി 11 വരെ ഒരു മാസക്കാലമാണ് വൈവിധ്യമാർന്ന പരിപാടികളോടെ വാർഷികാഘോഷം നടക്കുന്നത്.
The annual celebration of the Bhaskara Rao Memorial Hall in Kolassery Kavumbhagam continues; will conclude on Tuesday.