തലശ്ശേരി:(www.thalasserynews.in) പ്രണയ ദിനത്തിൽ തലശ്ശേരി ധർമ്മടം ബ്രണ്ണൻ കോളേജിൽ വിദ്യാർത്ഥി സംഘർഷം.

എസ്.എഫ്.ഐ-എബിവിപി പ്രവർത്തകരാണ് കോളേജ് ക്യാമ്പസിൽ ഏറ്റുമുട്ടിയത്.
ഒരു എബിവിപി പ്രവർത്തകന് പരിക്ക്. കഴിഞ്ഞ ദിവസം നടന്ന വാലൻ്റ്സ് ദിനത്തിൻ്റെ പരിപാടിക്കിടയിലാണ് അക്രമണം നടന്നത്.
പരിപാടിയിക്കിടെ ഒരു കൂട്ടം എസ്.എഫ്.ഐ പ്രവർത്തകർ എത്തി എബിവിപി, കെ എസ് യു പ്രവർത്തകരെ മർദ്ധിക്കുകയായിരുന്നുവെന്നാണ് പരാതി.
പരിക്കേറ്റ എബിവിപി പ്രവർത്തകൻ ഗോകുലിനെ തലശ്ശേരി ഗവ . ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രവർത്തകർ ആക്രമണം നടത്തിയതെന്നാണ് എബിവിപി പ്രവർത്തകർ പറയുന്നത്.തുടർന്ന് കോളേജ് അടച്ചു.സംഭവത്തിൽ കണ്ടാലറിയവുന്ന 20 പേർക്കെതിരെ തലശ്ശേരി പോലീസ് കേസ്സെടുത്തിട്ടുണ്ട്.
Student clash at Brennan College, Thalassery; ABVP activist injured, case filed against 20 people