പി അനന്തന്‍ സ്മാരക മാധ്യമ അവാര്‍ഡ് ജസ്‌ന ജയരാജിന്

പി അനന്തന്‍ സ്മാരക മാധ്യമ അവാര്‍ഡ് ജസ്‌ന ജയരാജിന്
Feb 15, 2025 03:01 PM | By Rajina Sandeep

കണ്ണൂര്‍ : (www.thalasserynews.in)പി അനന്തന്‍ സ്മാരക മാധ്യമ അവാര്‍ഡ് ജസ്‌ന ജയരാജിന് ലഭിച്ചു. ദേശാഭിമാനിയുടെ ആദ്യകാല മാനേജരും സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്ന പി അനന്തന്റെ ഓര്‍മക്ക് ഏര്‍പ്പെടുത്തിയ മാധ്യമപുരസ്‌കാരമാണ് ജസ്‌ന ജയരാജിന് ലഭിച്ചത്. സാംസ്‌കാരിക - വികസനോന്മുഖ റിപ്പോര്‍ട്ടിങ്ങില്‍ മികവ് തെളിയിച്ച ജസ്‌ന, ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോവില്‍ സീനിയര്‍ റിപ്പോര്‍ട്ടറാണ്.


പ്രശംസാപത്രവും ഉപഹാരവും 10,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. പി അനന്തന്‍ സ്മാരകസമിതിയാണ് അവാര്‍ഡ് നല്‍കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ.വി കുഞ്ഞിരാമന്‍ ( ചെയര്‍മാന്‍), കെ ബാലകൃഷ്ണന്‍, എഴുത്തുകാരന്‍ എം.കെ മനോഹരന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.


വാര്‍ത്തകള്‍ കണ്ടെത്താനുള്ള സവിശേഷ അഭിരുചി, അവതരണരീതിയിലും ഭാഷാശൈലിയിലുമുള്ള മേന്മ, സാമൂഹികപ്രശ്‌നങ്ങളിലെ ജാഗ്രതയോടെയുള്ള ഇടപെടല്‍ എന്നിവ പരിഗണിച്ചാണ് ഈ വര്‍ഷത്തെ അവാര്‍ഡ് ജസ്‌നക്ക് നല്‍കുന്നത്.

കേരളത്തില്‍ ഇലക്ട്രോണിക്‌സ് വ്യവസായവിപ്ലവത്തിന് തുടക്കംകുറിച്ച പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ പുതിയ കാലത്തെ അതിജീവനം, ഉത്തരമലബാറിന്റെ സംരംഭകത്വ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുന്ന മൈ സോണ്‍ സ്റ്റാര്‍ട്ട് അപ് ഇന്‍ക്യുബേഷന്‍ സെന്റര്‍, മാങ്ങാട്ടുപറമ്പ് കെല്‍ട്രോണില്‍ സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പാദന കേന്ദ്രം എന്നിവയെക്കുറിച്ച് ജസ്‌ന ഈയിടെ തയ്യാറാക്കിയ ലേഖനപരമ്പരകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.


സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗില്‍ നേരത്തേ പ്രത്യേക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് മാസ് കമ്മ്യൂണിക്കേഷനിലും ജേര്‍ണലിസത്തിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷം 2013 ലാണ് ദേശാഭിമാനിയില്‍ ചേര്‍ന്നത്.


ഫെബ്രുവരി 27 ന് പെരളശ്ശേരിയില്‍ നടക്കുന്ന പി അനന്തന്‍ അനുസ്മരണ സമ്മേളനത്തില്‍ എം.വി നികേഷ് കുമാര്‍ അവാര്‍ഡ് സമ്മാനിക്കും. കണ്ണൂര്‍ മാങ്ങാട്ടെ പി ജയരാജിന്റെയും പി.വി കൃഷ്ണകുമാരിയുടെയും മകളാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജാണ് ഭര്‍ത്താവ്. മകന്‍ ഏതന്‍ സാന്‍ജസ്.

P Ananthan Memorial Media Award goes to Jasna Jayaraj

Next TV

Related Stories
കേരളം ചുട്ടുപൊള്ളുന്നു; ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

Mar 27, 2025 12:38 PM

കേരളം ചുട്ടുപൊള്ളുന്നു; ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾ...

Read More >>
മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

Mar 27, 2025 11:24 AM

മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി ഇന്ന്...

Read More >>
കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

Mar 27, 2025 10:36 AM

കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

കലാഭവൻ മണിയുടെ സഹോദരി അമ്മിണി...

Read More >>
 പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Mar 27, 2025 10:30 AM

പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ്...

Read More >>
തലശ്ശേരിയിൽ  ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു ; മരിച്ചത് അഞ്ചരക്കണ്ടി സ്വദേശിനി

Mar 26, 2025 10:26 PM

തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു ; മരിച്ചത് അഞ്ചരക്കണ്ടി സ്വദേശിനി

തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു ; മരിച്ചത് അഞ്ചരക്കണ്ടി...

Read More >>
കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ ഡി

Mar 26, 2025 07:00 PM

കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ ഡി

കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ...

Read More >>
Top Stories