
ന്യൂമാഹി:(www.thalasserynews.in) "വേണ്ട ലഹരിയും ഹിംസയും "
എന്ന മുദ്രാവാക്യമുയർത്തി സി പി ഐ എം ന്യൂമാഹി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്രയും ബഹുജന സംഗമവും സംഘടിപ്പിച്ചു.
പദയാത്ര കിടാരൻകുന്നിൽ നിന്ന് ആരംഭിച്ച് കുറിച്ചിയിൽ ബഹുജന സംഗമം നടന്നു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. സി കെ റീജ അധ്യക്ഷത വഹിച്ചു. കെ ജയപ്രകാശൻ,അർജുൻ പവിത്രൻ, കെ പി അലീഷ എന്നിവർ സംസാരിച്ചു.
CPM holds anti-drug march and mass meeting in New Mahi