സർവീസ് പെൻഷൻകാരുടെ അവകാശങ്ങൾക്കായി കെ. എസ്. എസ്. പി. എ. പോരാട്ടം തുടരുമെന്ന് സംസ്ഥാന പ്രസിഡണ്ട് എം. പി. വേലായുധൻ ; സംസ്ഥാന കമ്മിറ്റി ഭാരവാഹികൾക്ക് തലശേരിയിൽ സ്വീകരണം

സർവീസ് പെൻഷൻകാരുടെ അവകാശങ്ങൾക്കായി കെ. എസ്. എസ്. പി. എ. പോരാട്ടം തുടരുമെന്ന് സംസ്ഥാന പ്രസിഡണ്ട്  എം. പി. വേലായുധൻ ; സംസ്ഥാന കമ്മിറ്റി ഭാരവാഹികൾക്ക് തലശേരിയിൽ  സ്വീകരണം
Mar 13, 2025 01:39 PM | By Rajina Sandeep

തലശേരി :(www.thalasserynews.in)സർവീസ് പെൻഷൻകാരുടെ അവകാശങ്ങൾക്കായി കെ. എസ്. എസ്. പി. എ. പോരാട്ടം തുടരുമെന്ന്

സംസ്ഥാന പ്രസിഡണ്ട് എം. പി. വേലായുധൻ. സർവീസ് പെൻഷൻകാർക്ക് അർഹതപ്പെട്ട സാമ്പത്തികാനുകൂല്യങ്ങളും, ചികിത്സാപദ്ധതിയും അട്ടിമറിച്ച ഇടതുപക്ഷ സർക്കാരിൻ്റെ നിരുത്തരവാദപരമായ പ്രവർത്തനങ്ങൾക്കെതിരെ അതിശക്തമായ സമര പരിപാടികളോടെ അസോസിയേഷൻ മുന്നോട്ടു പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലഹരിവ്യാപനത്തിനെതിരെ ഈ മാസം 15 ന് ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിൽ ഒരു ദിവസത്തെ ഉപവാസവും, സാമ്പത്തികനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെയും, മെഡിസെപ്പ് പദ്ധതി അട്ടിമറിച്ചതിനെതിരെയും സംസ്ഥാന വ്യാപകമായി ഏപ്രിൽ 2 ന് ട്രഷറികൾക്ക് മുന്നിൽ ധർണ്ണയും നടത്താനുള്ള തീരുമാനം സംഘടനാ പ്രവർത്തകർ ഒറ്റക്കെട്ടായി നിന്ന് വിജയിപ്പിക്കും. സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടശേഷം തലശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും, സംസ്ഥാന ഓഡിറ്റർക്കും നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട്‌ പി. വി. വത്സലന്റെ അദ്ധ്യക്ഷതയിൽ നടന്ന സ്വീകരണയോഗം ജില്ലാ പ്രസിഡണ്ട് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡണ്ട് എം. പി. അരവിന്ദാക്ഷൻ ആശംസകൾ അർപ്പിച്ചു. മുൻകാല സംഘടനാ നേതാക്കളായ എൻ. പി. ജയകൃഷ്ണൻ, പി. കെ. സുധാകരൻ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. കെ. രാജേന്ദ്രൻ, പി. വി. ബാലകൃഷ്ണൻ, ഉച്ചുമ്മൽ വിജയൻ, കെ. പ്രഭാകരൻ, കെ. കെ. നാരായണൻ, എം. സോമനാഥൻ, കെ. കെ. രവീന്ദ്രൻ, കെ. ഭരതൻ, അജിതകുമാരി കോളി, കെ. രാമചന്ദ്രൻ, പി. സതി, പി. കെ. ശ്രീധരൻ, എ.വി. ശൈലജ, ശകുന്തള എന്നിവർ സംസാരിച്ചു.

K. S. S. P. A. will continue its fight for the rights of service pensioners, says State President M. P. Velayudhan; State Committee office bearers received in Thalassery

Next TV

Related Stories
77-ാം വയസിൽ  പവർ ലിഫ്റ്റിംഗിൽ ദേശീയ മെഡൽ ; തലശേരിക്കഭിമാനമായി പപ്പൻ ഗുരിക്കൾ

May 9, 2025 08:43 AM

77-ാം വയസിൽ പവർ ലിഫ്റ്റിംഗിൽ ദേശീയ മെഡൽ ; തലശേരിക്കഭിമാനമായി പപ്പൻ ഗുരിക്കൾ

77-ാം വയസിൽ പവർ ലിഫ്റ്റിംഗിൽ ദേശീയ മെഡൽ ; തലശേരിക്കഭിമാനമായി പപ്പൻ...

Read More >>
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധം ; മുഴപ്പിലങ്ങാട് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം  രാജിവച്ചു

May 8, 2025 07:30 PM

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധം ; മുഴപ്പിലങ്ങാട് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിവച്ചു

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധം ; മുഴപ്പിലങ്ങാട് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം ...

Read More >>
തലശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ  യുവാവ് മരിച്ചു ; ആശുപത്രിയിൽ സംഘർഷാവസ്ഥ, കേസ്

May 8, 2025 06:16 PM

തലശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് മരിച്ചു ; ആശുപത്രിയിൽ സംഘർഷാവസ്ഥ, കേസ്

തലശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് മരിച്ചു ; ആശുപത്രിയിൽ സംഘർഷാവസ്ഥ,...

Read More >>
കോഴിക്കോടും കണ്ണൂരും ചുട്ടുപൊള്ളുന്നു ;   അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

May 8, 2025 03:54 PM

കോഴിക്കോടും കണ്ണൂരും ചുട്ടുപൊള്ളുന്നു ; അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കോഴിക്കോടും കണ്ണൂരും ചുട്ടുപൊള്ളുന്നു ; അഞ്ച് ജില്ലകളിൽ ഉയർന്ന താപനില...

Read More >>
Top Stories

Entertainment News