കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ ഡി

കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ ഡി
Mar 26, 2025 07:00 PM | By Rajina Sandeep

കണ്ണൂർ :(www.panoornews.in)    കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ രാധാകൃഷ്ണൻ എംപിക്ക് സാവകാശം നൽകി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. നേരത്തെ ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു.

എന്നാൽ ഡൽഹിയിൽ പാർലമെന്റ് സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണൻ രേഖാമൂലം അസൗകര്യം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി ഏപ്രിൽ 8 ന് കൊച്ചി ഓഫീസിൽ എത്തിയാൽ മതിയെന്ന സാവകാശം രാധാകൃഷ്ണൻ എം പിക്ക് ഇ ഡി അനുവദിച്ചത്. മുൻപ് എംപിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ച ഇ ഡി രണ്ടു വട്ടമാണ് നേരത്തെ നോട്ടീസ് നൽകിയിരുന്നത്.

കേസിൽ അന്തിമ കുറ്റപത്രം നൽകുന്നതിനായാണ് ബാങ്കിൽ തട്ടിപ്പ് നടന്ന കാലയളവിൽ സിപിഐഎം ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ കെ രാധാകൃഷ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നത്. ഈ നടപടിക്ക് ശേഷം കേസിൽ അന്തിമ കുറ്റപത്രം നൽകും. കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നതിലെ കാലതാമസം മൂലം അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിൽ പ്രതിസന്ധി രൂപപ്പെട്ടിരുന്നു.

അതേസമയം, 324 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ഇ ഡി കണ്ടെത്തിയ കരുവന്നൂര്‍ ബാങ്ക് ഇപ്പോഴും സാമ്പത്തികപ്രതിസന്ധി തരണംചെയ്തിട്ടില്ല. ഇ ഡി പ്രതികളാക്കിയ 53 പേരില്‍ 13 പേരെമാത്രമാണ് ക്രൈംബ്രാഞ്ച് പ്രതികളാക്കിയിട്ടുള്ളത്. പ്രതികളാക്കിയ 53 പേരുടെ 128 കോടി വിലവരുന്ന വസ്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇതില്‍ രണ്ടുകോടിയുടേത് പണവും വാഹനങ്ങളും ബാക്കിയുള്ളവ സ്ഥലങ്ങളുമാണ്.

Karuvannur case; ED grants respite to K Radhakrishnan

Next TV

Related Stories
പഹൽഗാം ഭീകരാക്രമണത്തിൽ മരണസംഖ്യ 29 ആയി ; മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Apr 23, 2025 12:10 PM

പഹൽഗാം ഭീകരാക്രമണത്തിൽ മരണസംഖ്യ 29 ആയി ; മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പഹൽഗാം ഭീകരാക്രമണത്തിൽ മരണസംഖ്യ 29 ആയി ; മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും...

Read More >>
ആക്രമണത്തിന്റെ സൂത്രധാരന്മാരേയും നടത്തിയവരേയും നിയമത്തിന്റെ മുന്നിലെത്തിക്കണം ; ഇന്ത്യക്കൊപ്പമെന്ന് ലോകനേതാക്കൾ

Apr 23, 2025 12:07 PM

ആക്രമണത്തിന്റെ സൂത്രധാരന്മാരേയും നടത്തിയവരേയും നിയമത്തിന്റെ മുന്നിലെത്തിക്കണം ; ഇന്ത്യക്കൊപ്പമെന്ന് ലോകനേതാക്കൾ

ആക്രമണത്തിന്റെ സൂത്രധാരന്മാരേയും നടത്തിയവരേയും നിയമത്തിന്റെ മുന്നിലെത്തിക്കണം ; ഇന്ത്യക്കൊപ്പമെന്ന് ലോകനേതാക്കൾ...

Read More >>
കോഴിക്കോട് മൂടാടി പാലക്കുളത്ത് ലോറിയും കാറും കുട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക് പരിക്ക്

Apr 23, 2025 11:26 AM

കോഴിക്കോട് മൂടാടി പാലക്കുളത്ത് ലോറിയും കാറും കുട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക് പരിക്ക്

കോഴിക്കോട് മൂടാടി പാലക്കുളത്ത് ലോറിയും കാറും കുട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക്...

Read More >>
തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് തന്നെയെന്ന്  സ്ഥിരീകരിച്ച് പൊലീസ്, കോടാലിയിലെ ഫിംഗർ പ്രിൻ്റ് അമിത്തിന്‍റേത്

Apr 23, 2025 09:19 AM

തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്, കോടാലിയിലെ ഫിംഗർ പ്രിൻ്റ് അമിത്തിന്‍റേത്

പ്രതി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്, കോടാലിയിലെ ഫിംഗർ പ്രിൻ്റ് അമിത്തിന്‍റേത് , പ്രതിക്കായുള്ള തിരച്ചിൽ ഊർജിതം...

Read More >>
വടകര ചോമ്പാലയിൽ മദ്യപാനത്തെ എതിർത്തതിനെ തുടർന്ന് യുവാവിനെ മർദ്ദിച്ചു

Apr 22, 2025 09:18 PM

വടകര ചോമ്പാലയിൽ മദ്യപാനത്തെ എതിർത്തതിനെ തുടർന്ന് യുവാവിനെ മർദ്ദിച്ചു

വടകര ചോമ്പാലയിൽ മദ്യപാനത്തെ എതിർത്തതിനെ തുടർന്ന് യുവാവിനെ...

Read More >>
സിനിമാ താരം  ദിലീപ്  കണ്ണൂരിൽ ; രാജരാജേശ്വര ക്ഷേത്രം, മൃദംഗ ശൈലേശ്വരി ക്ഷേത്രം, മാടായിക്കാവ് എന്നിവിടങ്ങളിൽ ദർശനം നടത്തി

Apr 22, 2025 09:00 PM

സിനിമാ താരം ദിലീപ് കണ്ണൂരിൽ ; രാജരാജേശ്വര ക്ഷേത്രം, മൃദംഗ ശൈലേശ്വരി ക്ഷേത്രം, മാടായിക്കാവ് എന്നിവിടങ്ങളിൽ ദർശനം നടത്തി

സിനിമാ താരം ദിലീപ് കണ്ണൂരിൽ ; രാജരാജേശ്വര ക്ഷേത്രം, മൃദംഗ ശൈലേശ്വരി ക്ഷേത്രം, മാടായിക്കാവ് എന്നിവിടങ്ങളിൽ ദർശനം നടത്തി...

Read More >>
Top Stories

News Roundup