Mar 27, 2025 01:32 PM

തലശ്ശേരി:(www.panoornews.in)  തലശ്ശേരി   കോടതി കോമ്പൗണ്ടിലെ  അരയാൽ ച്ചുവട്ടിൽ നിർത്തിയിട്ട അഭിഭാഷകന്റെ കാർ മരക്കൊമ്പ് വീണ് തകർന്നു. കതിരൂർ പൊന്ന്യം  സ്വദേശി അഡ്വ.പി.വി. രഞ്ജിത്തിന്റെ കെ.എൽ. 57. എക്സ്. 7979 നമ്പർ ഇന്നോവ ക്രിസ്റ്റയാണ് തകർന്നത്. വ്യാഴാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം.

സി.ജെ.എം.  കോടതിക്ക്  പിറകിലുള്ള ഏറെ പഴക്കമുള്ള ആൽമരത്തിന്റെ വശങ്ങളിലേക്ക്  നീണ്ടു വളർന്ന വലിയ ശിഖരത്തടിയാണ് കാറിന് മീതെ പൊട്ടി  വീണത്.

ഇതോടെ മൂന്ന് വർഷത്തെ പഴക്കം മാത്രമുള്ള പുതിയ കാറിന്റെ മേൽ ഭാഗം പാടെ തകർന്നു. തലശ്ശേരിയിൽ നിന്നും അഗ്നിശമന സേനയെത്തി മരം മുറിച്ച് നീക്കി. ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്ക്. മരച്ചുവട്ടിൽ കാർ പാർക്ക് ചെയ്ത ശേഷം അഭിഭാഷകൻ കോടതിക്കെട്ടിടത്തിലേക്ക് പോയി അല്പസമയത്തിനകമാണ് അപകടം സംഭവിച്ചത്

A lawyer's car parked in the court compound in Thalassery was damaged by a falling tree.

Next TV

Top Stories