Featured

തലശേരിയിൽ ട്രെയിനിൽ നിന്നും വീണ് 19കാരന് പരിക്ക്

News |
Apr 2, 2025 07:19 PM

(www.thalasserynewsin)ആലുവയിൽ നിന്നും പഴയങ്ങാടിയിലേക്ക് തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്ന പത്തൊമ്പതുകാരൻ തീവണ്ടിയിൽ നിന്നും വീണ് സാരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി.


ആസ്സാം സ്വദേശിയായ റോബിൻ ഹുസൈനെ(19) തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന തീവണ്ടിയിലെ യാത്രക്കാരനാ യിരുന്നു യുവാവ്. ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് ടെമ്പിൾ ഗേറ്റിനടുത്ത് വെച്ചാണ് റെയിൽ

പാളത്തിലേക്ക് വീണതത്രെ. വാതിലിനടുത്ത് ഇരുന്ന് യാത്ര ചെയ്യുമ്പോൾ ഉറങ്ങിപ്പോയതെന്നാണ് സൂചന. സംഭവം കണ്ടവർ റെയിൽവേ സ്‌റ്റേഷൻ അധികാരികളെ അറിയിക്കു കയായിരുന്നു. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം.

19-year-old injured after falling from train in Thalassery

Next TV

Top Stories










News Roundup