
താമരശ്ശേരിയിൽ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ. മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായുള്ള കവർ, ത്രാസ് തുടങ്ങിയവയും കണ്ടെടുത്തു.ആക്രമണം നടത്താനായി സൂക്ഷിച്ചു വെച്ച ആയുധമാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
പുതുപ്പാടി മലോറം പുനത്തിൽ മുഹമ്മദ് യാസിർ , ചമൽ വെണ്ടേക്കുംചാൽ കാപ്പാട്ടുമ്മൽ അശ്വിൻ, കൊക്കം വേരുമ്മൽ ഹരീഷ് എന്നിവരാണ് പിടിയിലായത്. കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ കഞ്ചാവ് വില്‍പ്പന.
Three people arrested with deadly weapons and ganja in Thamarassery, Kozhikode