തലശേരി:(www.thalasserynews.in) തീവണ്ടികളുടെ പരമാവധി വേഗം മണിക്കൂറിൽ 130 കിലോമിറ്ററായി ഉയർത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി ഡൗൺലൈനിൽ തലശ്ശേരിക്കും ധർമ്മടം സ്റ്റേഷനുമിടയിലെ കൊടുംവളവ് നിവർത്താൻ തുടങ്ങി. . നിലവിലെ പാളത്തിനരികിലുള്ള സ്ഥലം വീതി കൂട്ടി.
ഇവിടെ സംരക്ഷണഭിത്തിയും കെട്ടിക്കഴിഞ്ഞു. കോഴിക്കോട്, കണ്ണൂർ റീച്ചിലെ 89 കിലോമീറ്റർ ദൂരത്തിൽ 84 വളവുകളുണ്ട്. അതിൽ മുഖ്യമായതിൽ ഒന്നാണ് മീത്തലെ പീടികക്കടുത്ത ഓവ് പാലത്തിനും ധർമ്മടം റെയിൽവെ സ്റ്റേഷനുമിടയിലുള്ള കൊടുംവളവ്.

വളവുകൾ നിവർത്തിയും ട്രാക്കുകൾ ബലപ്പെടുത്തിയും ഓട്ടോമാറ്റിക് സിഗ്‌നൽ സംവിധാനം ഏർപ്പെടുത്തിയുമാണ് വേഗം കൂട്ടാൻ നടപടികൾ സ്വീകരിക്കുന്നത്. നിലവിൽ 110 കിലോമീറ്റർ വേഗത്തിലാണ് വന്ദേ ഭാരത് ഉൾപെടെയുള്ള വൈദ്യുതി വണ്ടികൾ ഈ റൂട്ടിൽ ഓടുന്നത്.
ചിലയിടങ്ങളിൽ വേഗം ഇതിലും കുറക്കേണ്ടിയും വരുന്നുണ്ട്. പഴയ പാലങ്ങളും ഇടക്കിടെ മൂന്നിലെത്തുന്ന വളവുകളുമാണ് വേഗ നിയന്ത്രണത്തിനിടയാക്കുന്നത്. രണ്ട് വന്ദേഭാരത് എക്പ്രസുകൾ സർവ്വിസ് നടത്തുന്ന പാതയിൽ വേണ്ടത്ര വേഗമില്ലെന്നുള്ള ആക്ഷേപം യാത്ര ക്കാർക്കുണ്ട്. പ്രതിബന്ധങ്ങൾ മറികടന്ന് 2026 നകം വേഗ ലക്ഷ്യം കൈ വരിക്കാനാണ് റെയിൽവെയുടെ തീരുമാനം
The curves between Thalassery and Dharmadam stations are being straightened to increase the speed of trains.