
ഏറ്റവും കൂടുതൽ നാൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയാകുന്ന രണ്ടാമനായി പിണറായി വിജയൻ. നാലു തവണയായി 2246 ദിവസം മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന കോൺഗ്രസിലെ കെ കരുണാകരൻ്റെ റിക്കാർഡിനെ പിണറായി വിജയൻ മറി കടന്നു.
ഇനി പിണറായിക്കു മുന്നിൽ ഒന്നാമതായി ഇ.കെ. നായനാർ മാത്രമാണുള്ളത്. മൂന്നു തവണയായി 4009 ദിവസമാണ് നായനാർ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നത്. രണ്ടാം
പിണറായി സർക്കാരിന് ഇനി ശേഷിക്കുന്നത് 13 മാസമായതിനാൽ ഇതു മറികടക്കാനാകില്ല.
തുടർച്ചയായി കേരളത്തിൻ്റെ മന്ത്രിയാകുന്നതിൻ്റെ റിക്കാർഡും പിണറായി
വിജയനാണ്. രണ്ടാമതു മുഖ്യമന്ത്രിയായ ശേഷമാണ് എ.കെ. ആൻറണി (2177), ഉമ്മൻ ചാണ്ടി (2459), സി അച്യുതമേനോൻ (2640) എന്നിവരുടെ ദിനങ്ങൾ പിണറായി വിജയൻ മറികടന്നത്.
സംസ്ഥാനത്ത് ഇതുവരെ 23 മന്ത്രിസഭകളിലായി 12 പേരാണ് മുഖ്യമന്ത്രിമാരായത്. വിവിധ ഘട്ടങ്ങളിലായി നാലു തവണ മുഖ്യമന്ത്രിയായ കെ. കരുണാകരനാണ് കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി. തൊട്ടു പിന്നാലെ ഇ.കെ. നായനാരും എ.കെ. ആൻറണിയും, മൂന്നു തവണ വീതം. രണ്ടു തവണ വീതം. മുഖ്യമന്ത്രിമാരായവർ നാലു പേരുണ്ട്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, സി അച്യുതമേനോൻ, ഉമ്മൻ ചാണ്ടി, പിണറായി വിജയൻ. ഏറ്റവും കുറവു കാലം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത് മുസിം ലീഗിലെ സി.എച്ച് മുഹമ്മദ് കോയയാണ്. 54 ദിവസം.
Only E.K. Nayanar is ahead; Pinarayi Vijayan becomes the second longest serving Chief Minister