തലശേരി:(www.thalasserynews.in) ക്ഷീണം കാരണം ആശുപത്രിയിലെത്തിച്ച 5 വയസുകാരി മരിച്ചു. എരഞ്ഞോളി വടക്കുമ്പാട് നിടുമ്പ്രത്ത് പവിത്രംവീട്ടിൽ അവനികയാണ് മരിച്ചത്. എരഞ്ഞോളി നോർത്ത് എൽപി സ്ക്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയാണ്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ക്ഷീണം കാരണം തലശ്ശേരി മിഷൻ ആശുപത്രിയിലും, തുടർന്ന് ചാല മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പ്രവാസിയായ അജിത്ത് - തലശേരി നോർത്ത് ബിആർസിയിലെ ഡാറ്റ എൻട്രി ഓപ്പറേറ്റർ സന്ധ്യ ദമ്പതികളുടെ മകളാണ്. സഹോദരി: ആത്മിക അജിത്ത് (മൂന്നാം ക്ലാസ് വിദ്യാർത്ഥിനി, എരഞ്ഞോളി നോർത്ത് എൽപി, മലാൽ)
A 5-year-old girl who was taken to the hospital due to exhaustion in Thalassery died; UKG student Awanika breaks down in tears