(www.thalasserynews.in)കടലാസ് കമ്പനിയുടെ മറവിൽ വീണ തൈക്കാണ്ടി കൈപ്പറ്റിയ പണം മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളെന്ന നിലയിലാണെന്ന് പകൽ പോലെ വ്യക്തമാണ്. വീണയുടെ പേരിൽ കേസ് ചാർജ്ജ് ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ രാജിവെക്കണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ആവശ്യപ്പെട്ടു. ചിറക്കുനി ബസാറിൽ ധർമ്മടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള നിയമസഭയിൽ പോലും അഴിമതി ആരോപണത്തിലെ പി.വി. ഞാനല്ലെന്ന് വീമ്പ് പറഞ്ഞ പിണറായി വിജയൻ കേസിൽ നിന്ന് രക്ഷ നേടാനാണ് നരേന്ദ്ര മോദിയെ ഡൽഹിയിൽ പോയി കണ്ടത്. കുറ്റവാളിയായ മുഖ്യൻ്റ ആ കൂടിക്കാഴ്ച യാചനയാണെന്ന് ശരീര ഭാഷ തെളിയിക്കുന്നു. ഇത് മനസ്സിലാവണമെങ്കിൽ പ്രസ്തുത കൂടിക്കാഴ്ചയുടെ യു ട്യൂബ് പരിശോധിക്കണം സഖാക്കളെ. മകളെ രക്ഷിക്കാൻ മുഖ്യമന്ത്രി ബി.ജെ.പി. യുമായി സന്ധി ചെയ്യുകയാണെന്ന് കുഴൽ നാടൻ ആരോപിച്ചു. തൃശൂരിലെ പൂരം കലക്കി ഹിന്ദു വികാരം വ്രണപ്പെടുത്തിയതിൻ്റെ ഗുണഫലമാണ് ബി.ജെ.പി യുടെ ജയം. സാധാരണക്കായ സി.പി.എം. പ്രവർത്തകർ ഈ അധാർമ്മിക രാഷ്ട്രീയം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് പി.ടി.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സിക്രട്ടറി
അജിമോൻ കണ്ടലൂർ, മഹിള കോൺഗ്രസ് ജില്ല പ്രസിഡണ്ട് ശ്രീജ മഠത്തിൽ, ഡി.സി.സി. സിക്രട്ടറിമാരായ കെ.പി.സാജു, കണ്ടോത്ത് ഗോപി, ധർമ്മടം ബ്ലോക്ക് പ്രസിഡണ്ട് കെ.വി.ജയരാജൻ, കുന്നുമ്മൽ ചന്ദ്രൻ, ടി.പി.അശോകൻ, എം.കെ.ഉദയകുമാർ, എൻ.പ്രകാശൻ, ആർ.മഹാദേവൻ എന്നിവർ സംസാരിച്ചു. ചിത്ര രചന മികവിന്
വേദ്തീർത്ഥ് ബിനേഷ്, ജിംനാസ്റ്റിക് താരം സി.കെ.സന എന്നിവർക്ക് മാതൃ കുഴൽനാടൻ ഉപഹാരങ്ങൾ നൽകി.
Mathew Kuzhal Nadan MLA demands Pinarayi Vijayan resign from the post of Chief Minister in the wake of the case being filed against Veena; Political clarification meeting at Dharmadat