തലശ്ശേരി:(www.thalasserynews.in)ഹാജി റോഡിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തലശ്ശേരി കാവുംഭാഗം കാളിയത്താൻ റേഷൻകടയ്ക്ക് സമീപത്തെ ജ്വാല (59)യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നര യോടെയാണ് അപകടം.

പഴയങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും എതിരേ വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടം നടന്നയുടൻ ജ്വാലയെ നാട്ടുകാർ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും വൈകീട്ടോടെ മരിച്ചു.
അച്ഛൻ: പരേതനായബാലകൃഷ്ണൻ. അമ്മ: സു ശീല. ഭാര്യ: വിജി. മക്കൾ: ജൂഹി, ജുഗുനു, ജാൻവി. സഹോദരങ്ങൾ: നിഷ, പരേതനായ അരുൺ.
Accident in Kannur after scooter and lorry collide; Thalassery native dies tragically