തലശേരി:(www.thalasserynews.in) തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള്ള ഐ.സി. ഡി. എസ്. പ്രൊജക്ട് ഓഫീസിൻ്റെയും മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമായി ആർ. ആർ. എഫിന് വേണ്ടി നിർമിച്ച കെട്ടിടത്തിൻ്റെയും ഉദ്ഘാടനം നടന്നു.നിയമസഭ സ്പീക്കർ അഡ്വ:എ.എൻ. ഷംസീർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ ഘടക സ്ഥാപനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോട് കൂടി പുതുതായി നിർമ്മിച്ച കെട്ടിട ത്തിലേക്ക് ഐ.സി. ഡി. എസ്. പ്രൊജക്‌ട് ഓഫീസ് മാറ്റുന്ന തിൻ്റെയും മാലിന്യ സംസ്ക്‌കരണത്തിൻ്റെ ഭാഗമായി ആർ. ആർ. എഫിന് വേണ്ടി നിർമ്മിച്ച കെട്ടിടത്തിൻ്റെയും ഉദ്ഘാടനം നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. പി.അനിത അധ്യക്ഷത വഹിച്ചു.ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസി:എൻ. കെ .രവി,പിണറായിഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രാജീവൻ,അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ലോഹിതാക്ഷൻ,മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.സജിത,ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസി:എം.കെ.സെയ്ത്തു.,എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസി:എംപി ശ്രീഷ,ജില്ലാ പഞ്ചായത്ത് മെമ്പർ കൊങ്കി രവീന്ദ്രൻ, കെ.ഡി.മഞ്ചുഷ ,രജിത പ്രദീപ്, കെ.ടി.ഫർഷാന ,അമർനാഥ് ഭാസ്കരൻ കെ.എം. സുനിൽകുമാർ,,ലത കാണി, പി.വി.രജനി , കെ.അനിത എന്നിവർ ആശംസ പ്രസംഗം നടത്തി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി:പി.ആർ വസന്തൻ മാസ്റ്റർ സ്വാഗതവും അഭിഷേക് കുറുപ്പ് നന്ദിയും പറഞ്ഞു.
The inauguration of the ICDS Project Office and the RRF building under Thalassery Block Panchayat was held.