(www.thalasserynews.in)ട്രെയിനിൽ വച്ച് യാത്രക്കാരന്റെ ലാപ്പ് ടോപ് കവർന്നു. കണ്ണൂർ വാരം കടവിലെ വി.പി. മുസ്‌ലിഹിൻ്റെ ലാപ്പ് ടോപ്പാണ് വൈകുന്നേരം നാലരയോടെ കണ്ണൂർ - ഷൊർണൂർ പാസഞ്ചറിലെ യാത്രയ്ക്കിടെ മോഷണം പോയത്.

കോഴിക്കോടേക്ക് പോകുന്നതിനിടെ തലശേരി ജഗനാഥ ക്ഷേത്രം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ലാപ്പ് ടോപ്പ് മോഷണം പോയ വിവരമറി യുന്നതെന്ന് മുസ്‌ലിഹ് റെയിൽവേ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
85,000 രൂപ വിലയുള്ള ലാപ്പ് ടോപ്പാണ് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.
റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരം ഭിച്ചു.
A passenger's laptop was stolen on a train; it is suspected that the theft took place between Kannur and Thalassery.