സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു : ഒന്നാം റാങ്ക് യുപി സ്വദേശി ശക്തി ദുബെയ്ക്ക്; ആദ്യ 50 റാങ്കുകളിൽ 4 മലയാളികൾ

സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു : ഒന്നാം റാങ്ക് യുപി സ്വദേശി ശക്തി ദുബെയ്ക്ക്; ആദ്യ 50 റാങ്കുകളിൽ 4 മലയാളികൾ
Apr 22, 2025 05:17 PM | By Rajina Sandeep

(www.thalasserynews.in)സിവിൽ സർവീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യൂണിയൻ പബ്ലിക് സ‍‍ർവീസ് കമ്മീഷൻ നടത്തിയ കഴിഞ്ഞ വ‍ർഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ആദ്യ അൻപത് റാങ്കുകളിൽ 4 മലയാളികളുള്ളതായാണ് പ്രാഥമിക വിവരം. ആദ്യ 100 റാങ്കുകളിൽ 5 മലയാളി വനിതകളും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ അഞ്ചിൽ മൂന്നും വനിതകളാണ്. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്കാണ്.

ഒന്നാം റാങ്ക് നേടിയ ശക്തി ദുബെ യുപി പ്രയാഗ് രാജ് സ്വദേശിയാണ്. ആദ്യ പത്ത് റാങ്കുകാർ ഇവർ. 1- ശക്തി ദുബെ, 2-ഹർഷിത ഗോയൽ, 3-ദോങ്ഗ്രെ അർചിത് പരാഗ്, 4-ഷാ മാർഗി ചിരാഗ്, 5-ആകാശ് ഗാർഗ്, 6-കോമൽ പുനിയ, 7- ആയുഷി ബൻസൽ, 8- രാജ് കൃഷ്ണ ഝാ, 9- ആദിത്യ വിക്രം അഗർവാൾ, 10 - മായങ്ക് ത്രിപഠി.

ആദ്യ പത്തിൽ ആരും മലയാളികളല്ല. ആൽഫ്രഡ് തോമസ് -33, മാളവിക ജി നായർ - 45, ജിപി നന്ദന -  47, സോണറ്റ് ജോസ് - 54, റീനു അന്ന മാത്യു - 81, ദേവിക പ്രിയദർശിനി - 95 എന്നിവരാണ് പട്ടികയിൽ ആദ്യ നൂറിൽ ഇടംപിടിച്ച മലയാളി വനിതകളെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെൻട്രൽ സ‍ർവീസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സ‍ർവീസുകളിലേക്കാണ് പരീക്ഷ നടത്തിയത്. ജനറൽ വിഭാഗത്തിൽ 335 പേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുൻഗണനാ വിഭാഗങ്ങളിൽ നിന്ന് 109 പേരും ഒബിസി വിഭാഗത്തിൽ നിന്ന് 318 പേരും എസ്‌സി വിഭാഗത്തിൽ നിന്ന് 160 പേരും എസ്‌ടി വിഭാഗത്തിൽ നിന്ന് 87 പേരുമടക്കം 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

180 പേർക്ക് ഐഎഎസും 55 പേർക്ക് ഐഎഫ്എസും 147 പേർക്ക് ഐപിഎസും ലഭിക്കും. സെൻട്രൽ സർവീസ് ഗ്രൂപ് എ വിഭാഗത്തിൽ 605 പേരെയും ഗ്രൂപ്പ് വിഭാഗത്തിൽ 142 പേരെയും നിയമിക്കും.

Civil Service Exam Results Announced: UP native Shakti Dubey secures first rank; 4 Malayalis in top 50 ranks

Next TV

Related Stories
കണ്ണൂരിൽ വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2025 02:48 PM

കണ്ണൂരിൽ വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകിയ  തലശേരിയിലെ സി.ഒ.ടി നസീറിൻ്റെ  ഉമ്മ ആമിന ബീവിയെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ എം എൽ എ

Jul 15, 2025 01:23 PM

തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകിയ തലശേരിയിലെ സി.ഒ.ടി നസീറിൻ്റെ ഉമ്മ ആമിന ബീവിയെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ എം എൽ എ

തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകിയ തലശേരിയിലെ സി.ഒ.ടി നസീറിൻ്റെ ഉമ്മ ആമിന ബീവിയെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ എം എൽ...

Read More >>
അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

Jul 15, 2025 11:14 AM

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി...

Read More >>
തലശേരി ട്രാഫിക്ക്  പൊലീസ് എവിടെ? ;  ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ

Jul 14, 2025 09:03 PM

തലശേരി ട്രാഫിക്ക് പൊലീസ് എവിടെ? ; ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ

തലശേരി ട്രാഫിക്ക് പൊലീസ് എവിടെ? ; ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ്...

Read More >>
ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ  ഗവർണർ ​

Jul 14, 2025 03:29 PM

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ഗവർണർ ​

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ...

Read More >>
കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

Jul 14, 2025 02:08 PM

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ...

Read More >>
Top Stories

News Roundup

//Truevisionall