പെരിങ്ങാടി :(www.thalasserynews.in) പെരിങ്ങാടിയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് 9ാം വാർഡിൽ പുനർനിർമിച്ച കൊമ്മൊത്ത് പീടിക ഈച്ചി റോഡ് വടകര എം.പി. ഷാഫി പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എം കെ സെയ്ത്തു അധ്യക്ഷത വഹിച്ചു. 9ാം വാർഡ് മെമ്പർ അസ്‌ലം ടി എച് സ്വാഗതം പറഞ്ഞു, ബ്ലോക്ക് ഓഫർസിയർ പ്രസൂൺ, പഞ്ചായത്ത് സെക്രട്ടറി ലസിത, വികസന സ്റ്റാന്റിങ് ചെയർപേഴ്സൺ എം കെ ലത, കോൺട്രാക്ടർ മനോജ്, മെമ്പർമാരായ ഷഹദിയ മധുരിമ, ഫാത്തിമ കുഞ്ഞിതയ്യിൽ, ഷർമിരാജ്, വത്സല, രജനി, ഒപ്പം നാട്ടുകാരും പങ്കെടുത്തു.
The inauguration of the Peringadi Kommoth Peedika Eechi Road was celebrated by local residents and locals.