തലശ്ശേരി:(www.thalasserynews.in)തലശ്ശേരി ഇന്ത്യ മഹാരാജ്യത്തെ തകര്‍ക്കുന്ന തീവ്രവാദ ശക്തികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി മുന്നേറണം. ഷാഫി പറമ്പില്‍ എം. പി. കാശ്മീരിൽ വിനോദ സഞ്ചാരികൾക്കുനേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമത്തെ അപലപിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു. എം. പി.
നാടിന്റെ സമാധാനത്തെയും മനുഷ്യരുടെ വിലപ്പെട്ട ജീവനെയും ഇല്ലായ്മ ചെയ്യാന്‍ ആയുധം കൊണ്ടുറങ്ങുന്ന ഒരു പ്രത്യയ ശാസ്ത്രത്തെയും ഒരു തീവ്രവാദ പ്രസ്ഥാനത്തെയും ഒരിക്കലും ഉള്‍ക്കൊള്ളാനും ന്യായീകരിക്കാനും കഴിയില്ല. അത് ഉന്‍മൂലനം ചെയ്യപ്പെടേണ്ടതാണ്. രാജ്യത്തിന്റെ മനസാക്ഷിക്കും രാജ്യത്തെയും ലോകത്ത് തന്നെ സമാധാനം ആഗ്രഹിക്കുന്ന ഒരാള്‍ക്കും അംഗീകരിക്കുവാന്‍ കഴിയാത്തതാണ് ഇന്നലെ കാശ്മീരില്‍ ഉണ്ടായ ഭീരകരാക്രമണമെന്നും എം. പി ചൂണ്ടിക്കാട്ടി. അതിക്രൂരവും ഭീരുത്വവും നിറഞ്ഞ പ്രവര്‍ത്തിയാണ് തീവ്രവാദികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.
വിനോദ സഞ്ചാരത്തിനു പോകുന്ന കുടുംബങ്ങളും വ്യക്തികളുമൊക്കെ അവരുടെ ജീവിതത്തിന്‍ ലഭ്യമാകുന്ന സമയം തെരഞ്ഞെടുത്ത്, പ്രതിരോധിക്കാന്‍ ഒരു മൊട്ടും സൂചിപോലും കയ്യിലില്ലിതെ ഒരാളയെും ദ്രോഹിക്കാന്‍ ഉദ്യേശ്യമില്ലാത്തവരെ നിഷ്ടൂരമായി കൊന്നു തള്ളുന്ന പ്രത്യയ ശാസ്ത്രം അതെന്താണെങ്കിലും ആ തീവ്രവാദ മനസ്ഥിതിയെ ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ഈ നാട് ഒരുമിച്ച് ഒറ്റകെട്ടായി നിന്ന് അതിനെ പരാജയപ്പെടുത്താന്‍ മുന്നിട്ടിറങ്ങണം. ഇന്ത്യ എന്ന മഹാരാജ്യത്തെ ഇതിന്റെ പേരില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ശക്തികള്‍ക്കു മുമ്പിലും രാജ്യം മുട്ടുമടക്കില്ല. തീവ്രവാദത്തിനെതിരെ അതിശക്തമായ നടപടികള്‍ ഉണ്ടാവണം. അതുപോലത്തന്നെ ഇന്റലിജന്‍സ് പോലുള്ള സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ആവശ്യകതയും നമ്മുടെ മുമ്പില്‍ വിളിച്ചറിയിക്കുകയാണ്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉറ്റവരുടെ ദുഖത്തില്‍ ആദരാഞ്ജലികളും എം പി അര്‍പ്പിച്ചു. തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം. പി.
Terrorist attack in Kashmir is extremely cruel and cowardly; MP Shafi Parambil says the country should move forward unitedly in the face of terrorist forces destroying the country