(www.thalasserynews.in)തമിഴ്നാട്ടിൽ മയോണൈസ് നിരോധിച്ചു. പച്ചമുട്ട ചേർത്ത മയോണൈസാണ് നിരോധിച്ചത്.ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം എന്നതിനാൽ ഏപ്രിൽ എട്ട് മുതൽ ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്‌ട് (2006) പ്രകാരം ഒരു വർഷത്തേക്കാണ് നിരോധനം. ഈ കാലയളവിൽ മയോണൈസ് ഉണ്ടാക്കാനോ, സൂക്ഷിക്കാനോ, വിതരണം ചെയ്യാനോ സാധിക്കില്ല.
മുട്ടയുടെ മഞ്ഞ, വെജിറ്റബിൾ ഓയിൽ, വിനാഗിരി എന്നിവയുപയോഗിച്ചുണ്ടാക്കുന്ന മയോണൈസ് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമായേക്കും എന്ന് തമിഴ്‌നാട് ഫുഡ് സേഫ്‌റ്റി ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ കമ്മീഷണർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
സാൽമണല്ല ബാക്‌ടീരിയിൽ നിന്നുള്ള വിഷബാധയ്‌ക്കാണ് സാധ്യത. ഗുട്‌ക, പാൻമസാല തുടങ്ങിയ ലഹരിവസ്‌തുക്കൾ നിരോധിച്ചതിന് സമാനമായാണ് മയോണൈസും നിരോധിച്ചിരിക്കുന്നത്.
Serious health concerns; Mayonnaise banned in the state