തലശേരി:(www.thalasserynews.in) എരഞ്ഞോളി വടക്കുമ്പാട് കപ്പരച്ചാൽ കുളത്തിന് സമീപം "ദിൽരാന "യിൽ ഐ പി ദാമോദരന്റെ വീടിനോട് ചേർന്നുള്ള വിറകുപുര ആണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൂർണമായും നശിച്ചത്. ഇന്ന് പുലർച്ചെ 4 30ന് ആയിരുന്നു സംഭവം. വിറകുപുരയോട് ചേർന്നായിരുന്നു ഗ്യാസ് സിലിണ്ടർ സ്ഥാപിച്ചിരുന്നത്.

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണക്കുകയായിരുന്നു. വിറകുപുരയിൽ തേങ്ങയും വിറകുകളും ധാരാളമുണ്ടായിരുന്നു എന്ന് വീട്ടുടമ പറഞ്ഞു.
A gas cylinder explosion in Thalassery completely destroyed a woodshed