Apr 26, 2025 06:18 PM

തലശേരി:(www.thalasserynews.in)  നിർത്തിയിട്ട ലോറിയിൽ നിന്നും പതിനാല് ലക്ഷത്തോളം രൂപ കവർന്ന കേസിൽ ലോറി ക്ലീനർ ഉൾപ്പെടെ രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.


ലോറി ക്ലീനർ വടക്കുമ്പാട് ശ്രീനാരായണ സ്കൂളിനടുത്തുള്ള മീത്തലെ വടയിൽ ടി.കെ.ജറീഷ് (31) സഹായിയായ വടക്കുമ്പാട് പുതിയ റോഡിലെ ദയാലയത്തിൽ എം.സി.അഫ്‌നാസ് (34) എന്നിവരെയാണ് എസ്.ഐ. പ്രശോഭ് അറസ്റ്റ് ചെയ്തത്.


വടകര ചോളം വയലിലെ ആശാപുരത്ത് പ്രജീഷിന്റെ ഉടമ സ്ഥതയിലുള്ള ഡി.ഡി 01 എ. 9282 ലോറിയി ലെ ഡ്രൈവറുടെ കേബിനിൽ സൂക്ഷിച്ച പണമാണ് ഇതേ ലോറിയിലെ ക്ലീനറും, സഹാ യിയും കൂടി ലോറിയുടെ ഗ്ലാസ് പൊളിച്ച് കവർച്ച നടത്തി യത്. 13,50,000 രൂപയാണ് കവർച്ച ചെയ്തത്.


മുംബൈയിൽ കൊപ്ര വിറ്റ്

കിട്ടിയ പണമാണ് ലോറിയിൽ സൂക്ഷിച്ചിരുന്നത്. മുംബൈയിൽ നിന്നും എത്തിയ ലോറി എരഞ്ഞോളി ബൈപാസിനടുത്ത് നിർത്തിയിട്ടതായിരുന്നു. ഏപ്രിൽ 16നായിരുന്നു കേസിനാസ്പദമായ സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു

Twist in the case of theft of Rs. 14 lakhs from a parked lorry in Thalassery; Two people including a lorry cleaner arrested

Next TV

Top Stories










News Roundup