(www.thalasserynews.in)വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ചെതലയം കൊമ്മഞ്ചേരി കാട്ടു നായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ കരടി ആക്രമിക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റ ഗോപിയെ നിലവിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപിയുടെ ഇടതു കൈക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്.
Youth injured in bear attack in Wayanad