---
title: "കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം ; വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു"
english_title: "Kottiyoor Perumal Neyyamruth Bhakta Sangh; Annual general meeting and elections held"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/286781/kottiyoor-perumal-neyyamruth-bhakta-sangh-annual-general-meeting-and-elections-held"
published_at: "2025-04-29T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6810e3b452e1e_Untitled-6_copy.jpg"
keywords: []
---

# കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം ; വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു

> **Lead Summary:** കൊട്ടിയൂർ: കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്ത സംഘം വാർഷിക ജനറൽ ബോഡി യോഗം മട്ടന്നൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ എൻ എസ് എസ് തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡണ്ടും ഡയറക്ടർ ബോർഡ് അംഗവുമായ എം പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.

## Article Content

കൊട്ടിയൂർ: കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്ത സംഘം വാർഷിക ജനറൽ ബോഡി യോഗം മട്ടന്നൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ എൻ എസ് എസ് തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡണ്ടും ഡയറക്ടർ ബോർഡ് അംഗവുമായ എം പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വൈ സ് പ്രസിഡണ്ട് സി.വി ദാമോദരൻ നായർ അധ്യക്ഷത വഹിച്ചു.എം ആർ രജീഷ് അനുശോചന പ്രമേയവും ജന: സെക്രട്ടറി വി.സി.ശശീന്ദ്രൻ നമ്പ്യാർ വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ഇ വി മാധവ കുറുപ്പ്, കെ രാമചന്ദ്രൻ നമ്പ്യാർ, കെ പി കുഞ്ഞിരാമൻ നമ്പ്യാർ, കെ.കെ.ഗംഗാധരൻ മാസ്റ്റർ, എം വി സതീശൻ എന്നിവർ പ്രസംഗിച്ചു.

കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം 2025- 28 വർഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. ഇരുവനാട് വില്ലിപ്പാലൻ വലിയ കുറുപ്പ്, തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ (രക്ഷാധികാരിമാർ),

വി.സി.ശശീന്ദ്രൻ നമ്പ്യാർ (പ്രസിഡണ്ട്),സി വി ദാമോദരൻ നായർ, കെ.ജയരാജ കുറുപ്പ് (വൈസ് പ്രസിഡണ്ട്മാർ), എം ആർ രജീഷ് (ജന: സെക്രട്ടറി) പി.പി. രാമചന്ദ്രൻ , വി.എം ഉണ്ണികൃഷ്ണൻ (സിക്രട്ടരി മാർ) പി.വി.മാധവൻ നമ്പ്യാർ (ട്രഷറർ) എന്നിവർ ഭാരവാഹികളായ കമ്മിറ്റിയെ തിരഞ്ഞെടുത്തു.എം പി ഉദയഭാനു വരണാധികാരിയായിരുന്നു.എം വി സതീശൻ സ്വാഗതവും എം ആർ രജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/286781/kottiyoor-perumal-neyyamruth-bhakta-sangh-annual-general-meeting-and-elections-held)