(www.thalasserynews.in)കൊയിലാണ്ടി എടക്കുളത്ത് വയോധികൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. എടക്കുളം സ്വദേശി പനോളി വീട്ടിൽ അബ്ദുള്ള (68)ആണ് മരിച്ചത്. ഇന്ന് രാവിലെ ഇവർ താമസിക്കുന്ന എടക്കുളത്തുള്ള പനോളി വീട്ടിലെ വർക്കേരിയയിൽ കെട്ടി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. സഹോദരൻ ബീരാന്റെ പരാതിയിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ജീവനൊടുക്കിയതെന്ന് സൂചന.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് ചേലിയ ജുമാഹത്ത് പള്ളിയിൽ കബറടക്കം. ഭാര്യ :സകീന, മക്കൾ :ഫാസിൽ, ഫെബിന, ലിയാന, മരുമക്കൾ :മുക്തും വി എൻ, ഫായിസ.
Elderly man found hanging at home