(www.thalasserynews.in)ആശ പ്രവർത്തകർ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇനി രാപ്പകൽ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിരാഹാര സമരം ആരംഭിച്ച് 43 ആം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്.

വരുന്ന അഞ്ചാം തീയതിയാണ് സമരയാത്ര കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ആരംഭിക്കുന്നത്. അതേസമയം ആശാപ്രവർത്തകരുടെ മെയ് ദിന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.
സമരം തുടങ്ങി 80 ദിവസം പിന്നിട്ട ഇന്ന് രാപ്പകല്‍ യാത്രയുടെ ഫ്‌ളാഗ് ഓഫും നടന്നു. രാപ്പകല്‍ യാത്രയുടെ ക്യാപ്റ്റന്‍ എംഎ ബിന്ദുവിന് പ്രമുഖ ഗാന്ധിയന്‍ ഡോ. എംപി മത്തായി പതാക കൈമാറി. മെയ് അഞ്ച് മുതല്‍ 17 വരെയാണ് കാസര്‍ഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന രാപ്പകല്‍ സമര യാത്ര.
ASHA activists' hunger strike ends; day and night protest march begins