മഴ മുന്നറിയിപ്പിൽ മാറ്റം ; കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്, മിന്നലിനെ സൂക്ഷിക്കണം

മഴ മുന്നറിയിപ്പിൽ മാറ്റം ; കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്, മിന്നലിനെ സൂക്ഷിക്കണം
May 1, 2025 05:24 PM | By Rajina Sandeep

(www.thalasserynews.in)സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഇടിമിന്നൽ അപകടകാരികളാണ്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

Change in rain warning; Yellow alert in Kozhikode, Wayanad and Kannur districts

Next TV

Related Stories
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി ; കേരളത്തിൻ്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം  നാളെ രാജ്യത്തിന് സമർപ്പിക്കും

May 1, 2025 09:29 PM

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി ; കേരളത്തിൻ്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കും

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി ; കേരളത്തിൻ്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം നാളെ രാജ്യത്തിന്...

Read More >>
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും, കാറ്റിലും  തലശേരി  മേഖലയിൽ വ്യാപക നാശം

May 1, 2025 06:48 PM

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും, കാറ്റിലും തലശേരി മേഖലയിൽ വ്യാപക നാശം

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും, കാറ്റിലും തലശേരി മേഖലയിൽ വ്യാപക...

Read More >>
ആശ പ്രവർത്തകരുടെ നിരാഹാര സമരം അവസാനിപ്പിച്ചു; ഇനി രാപ്പകൽ സമര യാത്ര

May 1, 2025 02:53 PM

ആശ പ്രവർത്തകരുടെ നിരാഹാര സമരം അവസാനിപ്പിച്ചു; ഇനി രാപ്പകൽ സമര യാത്ര

ആശ പ്രവർത്തകരുടെ നിരാഹാര സമരം അവസാനിപ്പിച്ചു; ഇനി രാപ്പകൽ സമര...

Read More >>
നിയന്ത്രണം വിട്ട വാൻ കാറിലും ബൈക്കിലും ഇടിച്ചുകയറി; മൂന്നുപേർക്ക് പരിക്ക്‌

May 1, 2025 12:35 PM

നിയന്ത്രണം വിട്ട വാൻ കാറിലും ബൈക്കിലും ഇടിച്ചുകയറി; മൂന്നുപേർക്ക് പരിക്ക്‌

നിയന്ത്രണം വിട്ട വാൻ കാറിലും ബൈക്കിലും ഇടിച്ചുകയറി; മൂന്നുപേർക്ക്...

Read More >>
മട്ടന്നൂരിൽ പൊതു സ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവം, സ്നേഹതീരം സംഘടനക്കെതിരെ നടപടി

Apr 30, 2025 09:24 PM

മട്ടന്നൂരിൽ പൊതു സ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവം, സ്നേഹതീരം സംഘടനക്കെതിരെ നടപടി

മട്ടന്നൂരിൽ പൊതു സ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവം, സ്നേഹതീരം സംഘടനക്കെതിരെ...

Read More >>
Top Stories