തലശേരി:(www.thalasserynews.in) കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തലശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശ നഷ്ട്ടം. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

ബുധനാഴ്ച രാത്രിയിലും.വ്യാഴാഴ്ച പുലർച്ചയും വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും തലശ്ശേരി മേഖലയിൽ വ്യാപക നാശ നഷ്ട്ടം. പല സ്ഥലങ്ങളിലും മരം കടപുഴകി വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കോടിയേരി ഈങ്ങയിൽ പീടികയിൽ വടക്കേമാളിൽ ഇ പി സുധീഷിൻ്റെ വീട്ടിൽ ഷീറ്റിൻ്റെ മുകളിൽ പ്ലാവും വീടിൻ്റെ മുകളിൽ കവുങ്ങും വീണ് വീടിന്കേടുപാടുകൾ സംഭവിച്ചു. ടെമ്പിൾ ഗേറ്റിൽ മുണ്ടോളിയിൽനളിനിയുടെ വീട് മുകളിലേക്ക് തെങ്ങ് കടപ്പുഴകി വീണ് വീടിൻറെ ഒരുവശത്ത് കൂടുതൽ പൂർണമായും തകർന്നു. ഫിഷർമെൻ കോളനി, തലായി, കുട്ടി മാക്കൂൽ ഭാഗങ്ങളിലും മരം കടപുഴകി വീണും ഇലക്ട്രിക് പോസ്റ്റുകൾ തകർന്നും നാശനഷ്ടം സംഭവിച്ചു.ഇടിമിന്നൽ പാനൂരിൽ കനത്ത നാശനഷ്ടം ഉണ്ടാക്കി.
Extensive damage in the Thalassery region due to heavy rain and wind the previous day