ചരിത്ര നിമിഷത്തിന് കാലം സാക്ഷി, ആയിരങ്ങളും...! ; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

ചരിത്ര നിമിഷത്തിന് കാലം സാക്ഷി, ആയിരങ്ങളും...! ;  വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
May 2, 2025 05:00 PM | By Rajina Sandeep

(www.thalasserynews.in)വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷൻ ചെയ്‌തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചത്.

പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരത നൽകുമെന്നും വ്യക്തമാക്കി.

രാജ്യത്തിന്റെ തുറമുഖ നഗരങ്ങൾ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാറിനൊപ്പം ചേർന്ന് വിഴിഞ്ഞം തുറമുഖ വികസനം കേന്ദ്ര സർക്കാർ യാഥാർത്ഥ്യമാക്കി. ഇന്നത്തെ പരിപാടി ഇന്ത്യ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തും. ഞാൻ വിഴിഞ്ഞം തുറമുഖം കണ്ടു. ഇത്ര വലിയ തുറമുഖം ഗൗതം അദാനി കേരളത്തിൽ നിർമിച്ചതിന് ഗുജറാത്തുകാർ അദ്ദേഹത്തോട് പിണങ്ങുമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.

കൊല്ലം ബൈപ്പാസും ആലപ്പുഴ ബൈപ്പാസും കേന്ദ്ര സർക്കാർ അതിവേഗം പൂർത്തിയാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രപദ്ധതികളിലൂടെ കേരളത്തിന്റെ വികസനം യാഥാർഥ്യമാക്കി. മത്സ്യത്തൊഴിലാളികൾക്കും പ്രാഥമിക പരിഗണ നൽകി. നമ്മുടെ കേരളത്തിൽ ആളുകൾ സൗഹാർദത്തോടെ ജീവിക്കുന്നു. നമുക്ക് ഒരുമിച്ച് കേരളം പടുത്തുയർത്താം. ജയ് കേരളം, ജയ് ഭാരത് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വിഎൻ വാസവൻ, എംപിമാരായ ശശി തരൂർ, ജോൺ ബ്രിട്ടാസ്, എംഎൽഎ എം വിൻസൻ്റ്, മേയർ ആര്യാ രാജേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Time is witness to the historic moment, thousands...!; Prime Minister dedicates Vizhinjam Port to the nation

Next TV

Related Stories
തലശ്ശേരിയിൽ   വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎം.എയും പിടികൂടി ; പ്രതിക്കായി തിരച്ചിൽ

May 3, 2025 02:53 PM

തലശ്ശേരിയിൽ വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎം.എയും പിടികൂടി ; പ്രതിക്കായി തിരച്ചിൽ

തലശ്ശേരിയിൽ വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎം.എയും പിടികൂടി ; പ്രതിക്കായി...

Read More >>
തലശേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതി കൂട്ട  ബലാത്സംഗത്തിനിരയായി ; 3 പേർ അറസ്റ്റിൽ

May 3, 2025 11:47 AM

തലശേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി ; 3 പേർ അറസ്റ്റിൽ

തലശേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി ; 3 പേർ...

Read More >>
ടോൾ നൽകാത്തത് ചോദ്യം ചെയ്തു ; തലശേരി - മാഹി ബൈപ്പാസിൽ  ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം, സെക്യൂരിറ്റി ജീവനക്കാരനുൾപ്പടെ പരിക്ക്

May 3, 2025 11:42 AM

ടോൾ നൽകാത്തത് ചോദ്യം ചെയ്തു ; തലശേരി - മാഹി ബൈപ്പാസിൽ ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം, സെക്യൂരിറ്റി ജീവനക്കാരനുൾപ്പടെ പരിക്ക്

ടോൾ നൽകാത്തത് ചോദ്യം ചെയ്തു ; തലശേരി - മാഹി ബൈപ്പാസിൽ ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം, സെക്യൂരിറ്റി ജീവനക്കാരനുൾപ്പടെ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടിത്തം ; ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി മെഡി.കോളേജ് പ്രിൻസിപ്പൽ, രണ്ട് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

May 3, 2025 09:39 AM

കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടിത്തം ; ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി മെഡി.കോളേജ് പ്രിൻസിപ്പൽ, രണ്ട് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി മെഡി.കോളേജ് പ്രിൻസിപ്പൽ, രണ്ട് പേരുടെ പോസ്റ്റ്‌മോർട്ടം...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 2, 2025 08:16 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി...

Read More >>
കണ്ണൂർ, കോഴിക്കോട്  ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

May 2, 2025 06:39 PM

കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

കണ്ണൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ...

Read More >>
Top Stories