കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

കണ്ണൂർ, കോഴിക്കോട്  ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്
May 2, 2025 06:39 PM | By Rajina Sandeep

(www.thalasserynews.in)ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മെയ് ആറിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്.

മെയ് 2, 5, 6 തിയ്യതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മെയ് 3, 4 തിയ്യതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം ഉയർന്ന താപനില മുന്നറിയിപ്പും വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. ഇന്ന് പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Isolated heavy rain likely in five districts including Kozhikode and Kannur; Thunderstorm warning

Next TV

Related Stories
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 2, 2025 08:16 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി...

Read More >>
ചരിത്ര നിമിഷത്തിന് കാലം സാക്ഷി, ആയിരങ്ങളും...! ;  വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

May 2, 2025 05:00 PM

ചരിത്ര നിമിഷത്തിന് കാലം സാക്ഷി, ആയിരങ്ങളും...! ; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

ചരിത്ര നിമിഷത്തിന് കാലം സാക്ഷി, ആയിരങ്ങളും...! ; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു...

Read More >>
സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി  സിബിഎസ്ഇ ബോർഡ് ; 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

May 2, 2025 12:01 PM

സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ് ; 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ് ; 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല...

Read More >>
രണ്ടാഴ്ച  തുടർച്ചയായി  ഹോട്ടൽ ഭക്ഷണം; എട്ടു വയസുകാരിയുടെ സംരക്ഷണാവകാശം അച്ഛനിൽ നിന്ന് അമ്മയിലേക്ക്; സുപ്രീം  കോടതി

May 2, 2025 10:22 AM

രണ്ടാഴ്ച തുടർച്ചയായി ഹോട്ടൽ ഭക്ഷണം; എട്ടു വയസുകാരിയുടെ സംരക്ഷണാവകാശം അച്ഛനിൽ നിന്ന് അമ്മയിലേക്ക്; സുപ്രീം കോടതി

രണ്ടാഴ്ച തുടർച്ചയായി ഹോട്ടൽ ഭക്ഷണം; എട്ടു വയസുകാരിയുടെ സംരക്ഷണാവകാശം അച്ഛനിൽ നിന്ന് അമ്മയിലേക്ക്; സുപ്രീം ...

Read More >>
Top Stories

News Roundup