കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സഹകരണ മേഖലയെ കഴുത്ത്ഞരിച്ച് കൊല്ലുകയാണെന്ന് എ.ഐ.സി.സി അംഗം വി. എ നാരായണന്‍ ; സി.ബി.ഡി.സി.എ കണ്ണൂർ ജില്ലാ സമ്മേളനം തലശേരിയിൽ നടന്നു.

കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സഹകരണ മേഖലയെ കഴുത്ത്ഞരിച്ച് കൊല്ലുകയാണെന്ന്  എ.ഐ.സി.സി അംഗം വി. എ നാരായണന്‍ ; സി.ബി.ഡി.സി.എ കണ്ണൂർ ജില്ലാ സമ്മേളനം തലശേരിയിൽ നടന്നു.
May 4, 2025 04:42 PM | By Rajina Sandeep

തലശ്ശേരി :(www.thalasserynews.in)  തലശ്ശേരി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സഹകരണ മേഖലയെ കഴുത്തുഞെരിച്ചുകൊല്ലുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് എ. ഐ. സി. സി അംഗം വി. എ നാരായണന്‍ ചൂണ്ടിക്കാട്ടി. കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കലക്ടേര്‍സ് അസോസിയേഷന്‍ കേരള( സി. ബി. ഡി. സി. എ കേരള) കണ്ണൂര്‍ ജില്ല സമ്മേളനം തലശ്ശേരി എല്‍. എസ് പ്രഭുമന്ദിരത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി. എ.

സംസ്ഥാന സര്‍ക്കാര്‍ നിത്യദാന ചിലവുകള്‍ക്ക് കാശുണ്ടാക്കുന്ന കറവപ്പശുവാക്കി സഹകരണ മേഖലയെ മാറ്റിക്കൊണ്ടിരിക്കുകയാണ്. സഹകരണ മേഖലയില്‍ ലാഭമുണ്ടാകുന്നുണ്ടെങ്കില്‍ ആ അധിക തുക ട്രഷറിയിലേക്ക് അടക്കണമെന്ന പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുകയാണ്. ഈ മേഖലയെ സര്‍ക്കാര്‍ ലാഭത്തിനുവേണ്ടി എങ്ങിനെയെല്ലാം ഉപയോഗിക്കാം എന്ന കാര്യത്തില്‍ ഗവേഷണം നടക്കുകയാണെന്നും വി. എ കുറ്റപ്പെടുത്തി. ചെറിയ സ്ഥാപനങ്ങള്‍ വന്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ 80 ശതമാനം സഹകരണ സ്ഥാപനങ്ങളും നഷ്ടത്തിലാണ്.വായ്പകള്‍ തിരിച്ചടക്കാത്ത അവസ്ഥയിലാണുള്ളത്. വായ്പ മേഖലയില്‍ നിന്നും മാറി സഹകരണ സ്ഥാപനങ്ങള്‍ നില നില്‍പ്പിനായി മറ്റു മേഖലകളിലേക്കു പോയിക്കൊണ്ടിരിക്കുകയാണ്.

മുന്‍കാലഘട്ടങ്ങളിലൊക്കെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡണ്ട് പദവി ഒരു അലങ്കാരമായിരുന്നെങ്കില്‍ ഇന്ന് അത് പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സ്ഥാപനത്തില്‍ എന്തെങ്കിലും ഒരു ന്യൂനത കണ്ടെത്തിയാല്‍ ഇതിന്റെ ഉത്തരവാദിത്തം പ്രസിഡണ്ടും ഡയക്ടര്‍മാര്‍ക്കുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് ഒ. പി തിലകന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അനൂപ് വില്യാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ജോയിന്റെ സെക്രട്ടറി പി. പി സാവിത്രി, വനിത കോര്‍ഡിനേറ്റര്‍ എ. ഷര്‍മ്മിള ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് സഹകരണ മേഖലയും നിക്ഷേപ പിരിവ് ജീവനക്കാരും എന്ന വിഷയത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ കെ. കെ അഷറഫ്, ടി. രാമകൃഷ്ണന്‍, കെ. ശിവശങ്കരന്‍, പീയുസ്, ശോഭന വിജയന്‍, ജി. കൃഷ്ണന്‍, എന്നിവര്‍ പങ്കെടുത്തു.

AICC member V. A. Narayanan says the Central and Kerala governments are strangling the cooperative sector; CBDCA Kannur district conference was held in Thalassery.

Next TV

Related Stories
സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു

May 4, 2025 04:50 PM

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു...

Read More >>
തലശേരിയിൽ വീട്ടിൽ നിന്നും  കഞ്ചാവും  എംഡിഎംഎയും പിടികൂടിയ കേസ് ; ഓടി രക്ഷപ്പെട്ട  പ്രതി അറസ്റ്റിൽ

May 4, 2025 04:05 PM

തലശേരിയിൽ വീട്ടിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടിയ കേസ് ; ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ

തലശേരിയിൽ വീട്ടിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടിയ കേസ് ; ഓടി രക്ഷപ്പെട്ട പ്രതി...

Read More >>
വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങിയ സൈനികൻ  ആത്മഹത്യ ചെയ്ത നിലയിൽ

May 3, 2025 10:27 PM

വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങിയ സൈനികൻ ആത്മഹത്യ ചെയ്ത നിലയിൽ

വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങിയ സൈനികൻ ആത്മഹത്യ ചെയ്ത...

Read More >>
തലശ്ശേരിയിൽ   വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎം.എയും പിടികൂടി ; പ്രതിക്കായി തിരച്ചിൽ

May 3, 2025 02:53 PM

തലശ്ശേരിയിൽ വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎം.എയും പിടികൂടി ; പ്രതിക്കായി തിരച്ചിൽ

തലശ്ശേരിയിൽ വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎം.എയും പിടികൂടി ; പ്രതിക്കായി...

Read More >>
തലശേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതി കൂട്ട  ബലാത്സംഗത്തിനിരയായി ; 3 പേർ അറസ്റ്റിൽ

May 3, 2025 11:47 AM

തലശേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി ; 3 പേർ അറസ്റ്റിൽ

തലശേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി ; 3 പേർ...

Read More >>
ടോൾ നൽകാത്തത് ചോദ്യം ചെയ്തു ; തലശേരി - മാഹി ബൈപ്പാസിൽ  ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം, സെക്യൂരിറ്റി ജീവനക്കാരനുൾപ്പടെ പരിക്ക്

May 3, 2025 11:42 AM

ടോൾ നൽകാത്തത് ചോദ്യം ചെയ്തു ; തലശേരി - മാഹി ബൈപ്പാസിൽ ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം, സെക്യൂരിറ്റി ജീവനക്കാരനുൾപ്പടെ പരിക്ക്

ടോൾ നൽകാത്തത് ചോദ്യം ചെയ്തു ; തലശേരി - മാഹി ബൈപ്പാസിൽ ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം, സെക്യൂരിറ്റി ജീവനക്കാരനുൾപ്പടെ...

Read More >>
Top Stories