---
title: "സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു "
english_title: "Literacy activist Padma Shri K.V. Rabia passes away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/287875/literacy-activist-padma-shri-kv-rabia-passes-away"
published_at: "2025-05-04T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68174db4d210a_samakalikamalayalam_2025-05-04_qnu8m93j_rabia.jpg"
keywords: []
---

# സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു 

> **Lead Summary:** സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവർത്തകയുമാണ്. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

## Article Content

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവർത്തകയുമാണ്. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

> 2022ൽ റാബിയയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 2014-ൽ സംസ്ഥാന സർക്കാറിന്റെ 'വനിതാരത്‌നം' അവാർഡ് നേടി. "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്"എന്ന കൃതിയാണ് റാബിയയുടെ ആത്മകഥ. സാക്ഷരത രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് ആയിരുന്നു രാജ്യം റാബിയയെ ആദരിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/287875/literacy-activist-padma-shri-kv-rabia-passes-away)