ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലേക്ക് ; ശബരിമല ദർശനവും നടത്തും

ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലേക്ക് ;  ശബരിമല ദർശനവും നടത്തും
May 5, 2025 09:38 AM | By Rajina Sandeep

(www.thalasserynews.in)രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 19നാണ് ശബരിമല ദര്‍ശനം നടത്തുക. രാഷ്ട്രപതിഭവനിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂര്‍ ദേവസ്വം വകുപ്പിന് നൽകി. 18 ന് പാല സെന്‍റ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കും. തുടര്‍ന്നായിരിക്കും 19ന് പമ്പയിലെത്തി ശബരിമലയിലേക്ക് പോവുകയെന്നാണ് വിവരം. ആദ്യമായിട്ടാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്.

കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് വിവരം. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോള്‍ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു. ഇതിലാണിപ്പോള്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

രാഷ്ട്രപതിയുടെ സന്ദര്‍ശന ദിവസം വെര്‍ച്വൽ ക്യൂ ബിക്കിങിൽ ഉള്‍പ്പെടെ ദേവസ്വം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതിയെത്തുന്ന ദിവസം ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങള്‍ക്കും സാധ്യതയുണ്ട്. മേയ് 14നാണഅ ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്.

President Draupadi Murmu arrives for Sabarimala darshan

Next TV

Related Stories
 മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

May 5, 2025 03:22 PM

മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

നാല് ജില്ലകളിൽ യെല്ലോ...

Read More >>
നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ്: അക്ഷയ സെൻ്റർ ജീവനക്കാരി കസ്റ്റഡിയിൽ

May 5, 2025 11:59 AM

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ്: അക്ഷയ സെൻ്റർ ജീവനക്കാരി കസ്റ്റഡിയിൽ

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ്: അക്ഷയ സെൻ്റർ ജീവനക്കാരി...

Read More >>
സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു

May 4, 2025 04:50 PM

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു...

Read More >>
കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സഹകരണ മേഖലയെ കഴുത്ത്ഞരിച്ച് കൊല്ലുകയാണെന്ന്  എ.ഐ.സി.സി അംഗം വി. എ നാരായണന്‍ ; സി.ബി.ഡി.സി.എ കണ്ണൂർ ജില്ലാ സമ്മേളനം തലശേരിയിൽ നടന്നു.

May 4, 2025 04:42 PM

കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സഹകരണ മേഖലയെ കഴുത്ത്ഞരിച്ച് കൊല്ലുകയാണെന്ന് എ.ഐ.സി.സി അംഗം വി. എ നാരായണന്‍ ; സി.ബി.ഡി.സി.എ കണ്ണൂർ ജില്ലാ സമ്മേളനം തലശേരിയിൽ നടന്നു.

കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സഹകരണ മേഖലയെ കഴുത്ത്ഞരിച്ച് കൊല്ലുകയാണെന്ന് എ.ഐ.സി.സി അംഗം വി. എ നാരായണന്‍ ; സി.ബി.ഡി.സി.എ കണ്ണൂർ ജില്ലാ സമ്മേളനം...

Read More >>
തലശേരിയിൽ വീട്ടിൽ നിന്നും  കഞ്ചാവും  എംഡിഎംഎയും പിടികൂടിയ കേസ് ; ഓടി രക്ഷപ്പെട്ട  പ്രതി അറസ്റ്റിൽ

May 4, 2025 04:05 PM

തലശേരിയിൽ വീട്ടിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടിയ കേസ് ; ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ

തലശേരിയിൽ വീട്ടിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടിയ കേസ് ; ഓടി രക്ഷപ്പെട്ട പ്രതി...

Read More >>
വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങിയ സൈനികൻ  ആത്മഹത്യ ചെയ്ത നിലയിൽ

May 3, 2025 10:27 PM

വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങിയ സൈനികൻ ആത്മഹത്യ ചെയ്ത നിലയിൽ

വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങിയ സൈനികൻ ആത്മഹത്യ ചെയ്ത...

Read More >>
Top Stories