മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

 മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
May 5, 2025 03:22 PM | By Rajina Sandeep

(www.thalasserynews.in)സംസ്ഥാനത്ത് വേനൽ മഴ തുടരുന്ന സാഹചര്യത്തിൽ വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മെയ് 5, 7, 8, 9 തീയതികളിലേക്കുള്ള പ്രവചനങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് 7ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മെയ് 8 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നമെയ് 9 ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇതിനിടെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂർ-കാസറഗോഡ് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെ & കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെ), കൊല്ലം (ആലപ്പാട്ട്‌ മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല ഫിഷ് ഹാർബർ മുതൽ രാമനാട്ടുകര വരെ), മലപ്പുറം (കടലുണ്ടിനഗരം മുതൽ പാലപ്പെട്ടി വരെ) തീരങ്ങളിൽ 0.3 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Rains will continue Yellow alert in four districts

Next TV

Related Stories
ശ്രദ്ധേയമായി പന്ന്യന്നൂർ കയനാട്ടുമ്മൽ ദേവസ്ഥാനം കുടുംബ സംഗമം

May 5, 2025 08:13 PM

ശ്രദ്ധേയമായി പന്ന്യന്നൂർ കയനാട്ടുമ്മൽ ദേവസ്ഥാനം കുടുംബ സംഗമം

ശ്രദ്ധേയമായി പന്ന്യന്നൂർ കയനാട്ടുമ്മൽ ദേവസ്ഥാനം കുടുംബ...

Read More >>
കാൽ നൂറ്റാണ്ടിനിപ്പുറം പന്തക്കൽ പി.എം.ശ്രീ ഐ.കെ  കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഒത്തുചേർന്ന് 2000 - 2001 എസ്.എസ്.എൽ.സി ബാച്ച്

May 5, 2025 07:48 PM

കാൽ നൂറ്റാണ്ടിനിപ്പുറം പന്തക്കൽ പി.എം.ശ്രീ ഐ.കെ കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഒത്തുചേർന്ന് 2000 - 2001 എസ്.എസ്.എൽ.സി ബാച്ച്

കാൽ നൂറ്റാണ്ടിനിപ്പുറം പന്തക്കൽ പി.എം.ശ്രീ ഐ.കെ കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഒത്തുചേർന്ന് 2000 - 2001 എസ്.എസ്.എൽ.സി...

Read More >>
കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച; പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിന് അടുത്ത വർഷം മുതൽ അഫിലിയേഷൻ നൽകില്ല

May 5, 2025 05:30 PM

കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച; പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിന് അടുത്ത വർഷം മുതൽ അഫിലിയേഷൻ നൽകില്ല

കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച; പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിന് അടുത്ത വർഷം മുതൽ അഫിലിയേഷൻ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 5, 2025 03:47 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ്: അക്ഷയ സെൻ്റർ ജീവനക്കാരി കസ്റ്റഡിയിൽ

May 5, 2025 11:59 AM

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ്: അക്ഷയ സെൻ്റർ ജീവനക്കാരി കസ്റ്റഡിയിൽ

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ്: അക്ഷയ സെൻ്റർ ജീവനക്കാരി...

Read More >>
Top Stories