(www.thalasserynews.in)പന്തക്കൽ പി.എം.ശ്രീ ഐ.കെ കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ 2000 - 2001 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. കാൽ നൂറ്റാണ്ടിന് ശേഷമാണ് പൂർവ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയത്.

മാഹി മേഖല വിദ്യാഭ്യാസ മേലധ്യക്ഷ എം.എം തനൂജ ഉത്ഘാടനം ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീബ അധ്യക്ഷയായി. പൂർവ അധ്യാപകരായ സുരേന്ദ്രബാബു, സി.ചന്ദ്രൻ, സി.സതി , മനോഹരൻ, എം.സി നാരായണൻ, പവിത്രൻ, ലഷ്മി, ലൈല, എം എം സുരേഷ് എന്നിവർ സംസാരിച്ചു.
യൂണിയൻ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷിനിത സ്വാഗതവും, സെക്രട്ടറി മനീഷ് മുകുന്ദൻ നന്ദിയും പറഞ്ഞു. അന്നത്തെ അധ്യാപക - അനധ്യാപകരായിരുന്ന 45 ഓളം പേരെ പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു.
റീയൂണിയൻ കമ്മിറ്റി പ്രസിഡന്റ് കെ.കെ വിജില മരണപ്പെട്ട അധ്യാപകർക്കും സഹപാഠികൾക്കും അനുശോചനം രേഖപ്പെടുത്തി. കേക്ക് മുറിച്ചും, കലാപരിപാടികൾ നടത്തിയും പൂർവ വിദ്യാർത്ഥികൾ സംഗമം അനുസ്മരണീയമാക്കി.
After a quarter of a century, the 2000 - 2001 SSLC batch came together at Panthakkal P.M.Shri I.K. Kumaran Government Higher Secondary School.