പന്ന്യന്നൂർ: (www.panoornews.in)പന്ന്യന്നൂർ കയനാട്ടുമ്മൽ ദേവസ്ഥാനത്തെ കുടുംബാംഗങ്ങളുടെ സംഗമം വിപുലമായ പരിപാടികളോടെ മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ നടന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.വിജയൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഗാന്ധിയൻ എ.കെ. സുരേശൻ, സ്വാതന്ത്ര്യ സമര സേനാനി സി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാരെ അനുസ്മരിച്ചു. രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ കൺവീനർ സി.കെ. ജയറാം, ലെഫ്റ്റനന്റ് കേണൽ വിനോദൻ എന്നിവർ സംസാരിച്ചു. മുതിർന്ന കുടുംബാംഗങ്ങളെയും, പത്താം ക്ലാസ് മുതൽ ബിരുദം വരെ ഉന്നത വിജയം വിദ്യാർഥികളെയും ആദരിച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി.
Notably, Pannyannur Kayanattummal Devasthanam family gathering